ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: October 16, 2018

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 297.38 പോയിന്റ് ഉയര്‍ന്ന് 35,162 പോയിന്റിലും നിഫ്റ്റി 72.25 പോയിന്റ് ഉയര്‍ന്ന് 10,584 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര , അദാനി പോര്‍ട്ട്‌സ്, ഒഎന്‍ജിസി, എസ് ബി ഐ, ഐ സി ഐ സി ഐ ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

എച്ച് ഡി എഫ് സി ബാങ്ക്, ബജാജ് ഓട്ടോ, മാരുതി, ഇന്‍ഫോസിസ്, ഇന്‍ഡക്‌സ് ബാങ്ക്, എന്‍ ടി പി സി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |