ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: May 29, 2018

മുംബൈ : നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണികൾ നേരിയ നഷ്ടത്തിലേക്ക് നീങ്ങി. ബിഎസ്ഇ സെൻസെക്‌സ് 6.35 പോയിന്റ് കുറഞ്ഞ് 35,159 പോയിന്റിലും നിഫ്റ്റി2.40 പോയിന്റ് കുറഞ്ഞ് 10,686 പോയിന്റിലുമാണ് രാവിലെ 10.24 ന് വ്യാപാരം നടക്കുന്നത്.

ടിസിഎസ്, എൽ & ടി, എൻടിപിസി, ഇൻഫോസിസ്, പവർഗ്രിഡ്, എം & എം, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, എസ് ബി ഐ, ടാറ്റാ സ്റ്റീൽ, ഒഎൻജിസി, കൊട്ടക് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |