03
Friday
May 2024
May 2024
ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്
Posted on: February 15, 2018
മുംബൈ : ഓഹരിവിപണികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്സ് 141.52 പോയിന്റ് ഉയർന്ന് 34,297 പോയിന്റിലും നിഫ്റ്റി 44.60 പോയിന്റ് ഉയർന്ന് 10,545 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്. വായ്പാ തട്ടിപ്പ് പുറത്ത് വന്നതിനെ തുടർന്ന് പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഓഹരിവില 8 ശതമാനത്തോളം (128.25 രൂപ) ഇടിഞ്ഞു.
ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഒഎൻജിസി, പവർഗ്രിഡ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, എസ് ബി ഐ, ഹിന്ദ് യൂണിലീവർ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.
ഹീറോ മോട്ടോകോർപ്, ടാറ്റാ സ്റ്റീൽ, ഭാരതി എയർടെൽ, എൽ & ടി, വിപ്രോ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty | Punjab National Bank |
News in this Section
Trending News