03
Friday
May 2024
May 2024
ഓഹരിവിപണികൾ നേട്ടത്തിൽ
Posted on: December 29, 2017
മുംബൈ : 2017 ലെ അവസാന വ്യാപാരദിനത്തിൽ ഓഹരിവിപണികൾ നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്സ് 114.20 പോയിന്റ് ഉയർന്ന് 33,962 പോയിന്റിലും നിഫ്റ്റി 29.15 പോയിന്റ് ഉയർന്ന് 10,507 പോയിന്റിലുമാണ് രാവിലെ 9.27 ന് വ്യാപാരം നടക്കുന്നത്.
ടാറ്റാ സ്റ്റീൽ, എൽ & ടി, സൺ ഫാർമ, എൻടിപിസി, ഹീറോ മോട്ടോകോർപ്, അദാനി പോർട്ട്സ്, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
വിപ്രോ, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, ഹിന്ദ് യൂണിലീവർ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News