29
Monday
April 2024
April 2024
സെൻസെക്സ് 33,836 പോയിന്റിൽ ക്ലോസ് ചെയ്തു
Posted on: December 19, 2017
മുംബൈ : തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകിയ ആത്മവിശ്വാസത്തിൽ ഓഹരിസൂചികകൾ റെക്കോർഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. ഓട്ടോമൊബൈൽ ഓഹരികളിൽ വലിയ മുന്നേറ്റമുണ്ടായി. ബിഎസ്ഇ സെൻസെക്സ് 235.06 പോയിന്റ് ഉയർന്ന് 33,836 പോയിന്റിലും നിഫ്റ്റി 74.45 പോയിന്റ് ഉയർന്ന് 10,463 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
മാരുതി സുസുക്കി 5.82 ശതമാനം നേട്ടം കൈവരിച്ചു. ഹീറോ മോട്ടോകോർപ്, ടാറ്റാ മോട്ടോഴ്സ്, ബജാജ് ഓട്ടോ, ഭാരതി എയർടെൽ, എം & എം, എൻടിപിസി, പവർഗ്രിഡ്, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി, ഹിന്ദ് യൂണിലീവർ, അക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.
ഇൻഫോസിസ്, വിപ്രോ, ഇൻഡസ്ഇൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേരിയ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News