29
Monday
April 2024
April 2024
ഓഹരിവിപണിയിൽ നേട്ടം തുടരുന്നു
Posted on: October 24, 2017
മുംബൈ : ഓഹരിവിപണിയിൽ നേട്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്സ് 57.38 പോയിന്റ് ഉയർന്ന് 32,564 പോയിന്റിലും നിഫ്റ്റി 13.85 പോയിന്റ് ഉയർന്ന് 10,198 പോയിന്റിലുമാണ് രാവിലെ രാവിലെ 9.29 ന് വ്യാപാരം നടക്കുന്നത്.
ഇൻഫോസിസിന്റെ രണ്ടാം ക്വാർട്ടർ ഫലങ്ങൾ ഇന്ന് പുറത്തുവരും. അടുത്ത സിഇഒയെ ഇന്നു പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
ടാറ്റാ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദ് യൂണിലീവർ, വിപ്രോ, എൻടിപിസി, ഡോ.റെഡീസ്, ഭാരതി എയർടെൽ, എസ് ബി ഐ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ഐസിഐസിഐ ബാങ്ക്, എം & എം, സൺ ഫാർമ, ഹീറോ മോട്ടോകോർപ്, ബജാജ് ഓട്ടോ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News