ഓഹരിവിപണിയിൽ മുന്നേറ്റം

Posted on: October 4, 2017

മുംബൈ : ഓഹരിവിപണിയിൽ മുന്നേറ്റം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 108.52 പോയിന്റ് ഉയർന്ന് 31,605 പോയിന്റിലും നിഫ്റ്റി 36 പോയിന്റ് ഉയർന്ന് 9,895 പോയിന്റിലുമാണ് രാവിലെ 10.06 ന് വ്യാപാരം നടക്കുന്നത്.

ഐടിസി, ഹീറോ മോട്ടോകോർപ്, പവർഗ്രിഡ്, ഒഎൻജിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എൽ & ടി, എസ് ബി ഐ, ലുപിൻ, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ബജാജ് ഓട്ടോ, ഭാരതി എയർടെൽ, ടാറ്റാ സ്റ്റീൽ, കോൾ ഇന്ത്യ, എച്ച്ഡിഎഫ്‌സി, ഡോ. റെഡീസ്, ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |