സെൻസെക്‌സ് നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: September 20, 2017

മുംബൈ : നേട്ടം നിലനിർത്താനാവാതെ ഓഹരിവിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 1.86 പോയിന്റ് കുറഞ്ഞ് 32,400 പോയിന്റിലും നിഫ്റ്റി 6.40 പോയിന്റ് കുറഞ്ഞ് 10,141 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഡോ. റെഡീസ് ലാബ്‌സ്, ടാറ്റാ സ്റ്റീൽ, ഐടിസി, വിപ്രോ, എസ് ബി ഐ, അദാനി പോർട്ട്‌സ്, ഒഎൻജിസി, എച്ച്ഡിഎഫ്‌സി, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടംകൈവരിച്ചു.

ടാറ്റാ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോർപ്, സൺ ഫാർമ, ഹിന്ദ് യൂണിലീവർ, പവർ ഗ്രിഡ്, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എൻടിപിസി, ബജാജ് ഓട്ടോ, അക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |