27
Saturday
April 2024
April 2024
ഓഹരിവിപണിയിൽ നേരിയ നഷ്ടം
Posted on: September 19, 2017
കൊച്ചി : നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണിയിൽ നേരിയ നഷ്ടം. ബിഎസ്ഇ സെൻസെക്സ് 6 പോയിന്റ് കുറഞ്ഞ് 32,,417 പോയിന്റിലും നിഫ്റ്റി 6.90 പോയിന്റ് കുറഞ്ഞ് 10,146 പോയിന്റിലുമാണ് രാവിലെ 9.45 ന് വ്യാപാരം നടക്കുന്നത്. ഇന്ന് ആരംഭിക്കുന്ന യുഎസ് ഫെഡറൽ റിസർവിന്റെ പോളി മീറ്റിംഗ് തീരുമാനത്തിലേക്കാണ് വിപണി ഉറ്റുനോക്കുന്നത്.
ടാറ്റാ മോട്ടോഴ്സ്, ഹീറോ മോട്ടോകോർപ്, സൺ ഫാർമ, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുക്കി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
കോൾ ഇന്ത്യ, എൽ & ടി, ഒഎൻജിസി, ഡോ. റെഡീസ് ലാബ്, റിലയൻസ്, പവർഗ്രിഡ് തുടങ്ങി ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section