സെൻസെക്‌സ് 32,158 പോയിന്റിൽ ക്ലോസ് ചെയ്തു

Posted on: September 12, 2017

മുംബൈ : ഓഹരിവിപണി കഴിഞ്ഞ അഞ്ച് ആഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിൽ ക്ലോസ് ചെയ്തു. ഏഷ്യൻ വിപണികളും നേട്ടത്തിലായിരുന്നു. ബിഎസ്ഇ സെൻസെക്‌സ് 276.50 പോയിന്റ് ഉയർന്ന് 32,158 പോയിന്റിലും നിഫ്റ്റി 87 പോയിന്റ് ഉയർന്ന് 10,093 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ടാറ്റാ സ്റ്റീൽ, സൺ ഫാർമ, ടാറ്റാ മോട്ടോഴ്‌സ്, എം & എം, ഹീന്ദ് യൂണിലീവർ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വിപ്രോ, ഹീറോ മോട്ടോകോർപ്, ഒഎൻജിസി, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |