29
Monday
April 2024
April 2024
സെൻസെക്സ് 84 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു
Posted on: August 31, 2017
മുംബൈ : നഷ്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്സ് 84.03 പോയിന്റ് ഉയർന്ന് 31,730 പോയിന്റിലും നിഫ്റ്റി 33.50 പോയിന്റ് ഉയർന്ന് 9,917 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിപ്രോ, ബജാജ് ഓട്ടോ, റിലയൻസ്, മാരുതി സുസുക്കി, സിപ്ല, ഏഷ്യൻ പെയിന്റ്സ്, ഹിന്ദ് യൂണിലീവർ, പവർഗ്രിഡ്, എച്ച്ഡിഎഫ്സി, അദാനി പോർട്ട്സ്, എൻടിപിസി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
കോൾ ഇന്ത്യ, ഇൻഫോസിസ്, എം & എം, ഒഎൻജിസി, ഡോ.റെഡീസ്, ഐസിഐസിഐ ബാങ്ക്, അക്സിസ് ബാങ്ക്, സൺ ഫാർമ, ടാറ്റാ മോട്ടോഴ്സ്, ലുപിൻ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section