ഓഹരിവിപണികളിൽ നേട്ടം

Posted on: August 28, 2017

മുംബൈ : ഓഹരിവിപണികളിൽ നേട്ടം. നന്ദൻ നിലേകനി ഇൻഫോസിസ് നോൺ എക്‌സിക്യൂട്ടീവ് ചെയർമാനായി വരുന്നുവെന്ന വാർത്ത ഓഹരിവിപണിക്കും പ്രത്യേകിച്ച് ഐടി ഓഹരികൾക്കും കരുത്തായി. ബാങ്കിംഗ്, ഓട്ടോ ഓഹരികളും നേട്ടത്തിലാണ്. ആഗോള വിപണികളിൽ സ്റ്റെഡി ട്രെൻഡാണ് പ്രകടമാകുന്നത്.

ബിഎസ്ഇ സെൻസെക്‌സ് 141.30 പോയിന്റ് ഉയർന്ന് 31,737 പോയിന്റിലും നിഫ്റ്റി 44.35 പോയിന്റ് ഉയർന്ന് 9,901 പോയിന്റിലുമാണ് രാവിലെ 9.58 ന് വ്യാപാരം നടക്കുന്നത്.

ഇൻഫോസിസ്, അദാനി പോർട്ട്‌സ്, എൻടിപിസി, സൺ ഫാർമ, ലുപിൻ, ഒഎൻജിസി, ഹിന്ദ് യൂണിലീവർ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, വിപ്രോ, സിപ്ല, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ബജാജ് ഓട്ടോ, പവർഗ്രിഡ്, ടിസിഎസ്, ഐടിസി, ഡോ. റെഡീസ്, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |