ഓഹരിവിപണികളിൽ മുന്നേറ്റം

Posted on: August 23, 2017

മുംബൈ : ആഗോളവിപണികളുടെ ചുവടുപിടിച്ച് ഓഹരിവിപണിയിൽ മുന്നേറ്റം തുടരുന്നു. തന്റെ നിലപാട് വ്യക്തമാക്കാൻ ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തി ഇന്ന് നിക്ഷേപകരെ അഭിസംബോധന ചെയ്യും. 200 കമ്പനികളുടെ ഓഹരികൾ ഡീലിസ്റ്റ് ചെയ്യാനുള്ള ബിഎസ്ഇ തീരുമാനം ഇന്ന് പ്രാബല്യത്തിൽ വരും.

ബിഎസ്ഇ സെൻസെക്‌സ് 109.60 പോയിന്റ് ഉയർന്ന് 31,401 പോയിന്റിലും നിഫ്റ്റി 29.10 പോയിന്റ് ഉയർന്ന് 9,794 പോയിന്റിലുമാണ് രാവിലെ 9.29 ന് വ്യാപാരം നടക്കുന്നത്.

അദാനി പോർട്ട്‌സ്, ഭാരതി എയർടെൽ, ഹീറോ മോട്ടോകോർപ്, എൻടിപിസി, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഡോ.റെഡീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഒഎൻജിസി, അക്‌സിസ് ബാങ്ക്, ഐടിസി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |