30
Tuesday
April 2024
April 2024
ഓഹരിവിപണിയിൽ നേട്ടം തുടരുന്നു
Posted on: May 11, 2017
മുംബൈ : ഓഹരിവിപണിയിൽ നേട്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്സ് 71.14 പോയിന്റ് ഉയർന്ന് 30,319 പോയിന്റിലും നിഫ്റ്റി 26.10 പോയിന്റ് ഉയർന്ന് 9,433 പോയിന്റിലുമാണ് രാവിലെ 9.55 ന് വ്യാപാരം നടക്കുന്നത്. ഏഷ്യൻ പെയിന്റ്സ്, ഗ്ലെൻമാർക്ക് ഫാർമ, ഗുജറാത്ത് പിപ്പാവ്. അരവിന്ദ് തുടങ്ങി 46 കമ്പനികളുടെ നാലാം ക്വാർട്ടർ ഫലങ്ങൾ ഇന്ന് പുറത്ത് വരും.
ടാറ്റാ സ്റ്റീൽ, എച്ച് സി എൽ ടെക്നോളജീസ്, ഹിൻഡാൽകോ, എം & എം, അക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ജിയോജിത് ഫിനാൻഷ്യൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ഭാരതി എയർടെൽ, എച്ച് യു എൽ, എൻടിപിസി, ഫെഡറൽ ബാങ്ക്, വി-ഗാർഡ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section