കോവിഡ് രോഗികളെ പരിചരിക്കാന്‍ കര്‍മി റോബോട്ട്

Posted on: April 26, 2020

കൊച്ചി : ഐസലേഷന്‍ വാര്‍ഡുകളില്‍ മനുഷ്യ പ്രയത്‌നം കുറയ്ക്കുന്നതിനുള്ള സജ്ജീകരണങ്ങളോടെയുള്ള കര്‍മി റോബട് എറണാകുളം ഗവ.മെഡിക്കല്‍ കോളേജിനു സ്വന്തം നടന്‍ മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനാണ് റോബട് മെഡിക്കല്‍ കോളജിനു നല്‍കിയത്.

കോവിഡ് ഐസലേഷന്‍ വാര്‍ഡില്‍ 3 പേരുടെയെങ്കിലും ജോലി റോബട് ചെയ്യും. സ്റ്റാര്‍ട്ടപ് വില്ലേജിലെ അസിമോവ് റോബട്ടിക്‌സ് ആണ് റോബട് വികസിപ്പിച്ചെടുത്തത്. ഭക്ഷണം, മരുന്ന് എന്നിവയുടെ വിതരണം, അണുനശീകരണം, മാലിന്യ നീക്കം, ഡോക്ടറും രോഗികളും തമ്മില്‍ വീഡിയോ കോള്‍ പ്രാപ്തമാക്കുക തുടങ്ങിയവ റോബട്ടിന് നിര്‍വഹിക്കാന്‍ കഴിയും. കോവിഡ് രോഗികളും ആരോഗ്യ പ്രവര്‍ത്തകരും തമ്മിലുള് ആശയ വിനിമയം പരിമിതപ്പെടുത്തുന്നതിനൊപ്പം പിപിഇ കിറ്റുകളുടെ കുറവ് പരിഹരിക്കാനും ഇതിലൂടെ സാധ്യമാവും.

സെക്കന്‍ഡില്‍ ഒരു മീറ്ററാണ് വേഗമെന്നു 25 കിലോഗ്രാം ഭാരം വഹിക്കുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെട്ടു. അള്‍ട്രാവയലറ്റ് അധിഷ്ഠിത അണുനശീകരണശേഷി, ലക്ഷ്യം മുന്‍കൂട്ടി തയാറാക്കിയുള്ള ഡിറ്റര്‍ജന്റ് സ്േ്രപ എന്നിവ റോബട്ടിന്റെ അധിക കഴിവുകളാണ്.

വിശ്വശാന്തി ഫൗണ്ടേഷന്‍ ഡയറക്ടര്‍മാരായ മേജര്‍ രവി, വിനു കൃഷ്ണന്‍ എന്നിവര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, അസിമോവ് റോബട്ടിക്‌സ് സിഇഒ ജയകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കര്‍മി റോബട്ടിനെ കലക്ടര്‍ എസ്. സുഹാസിന് കൈമാറി. ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയ്ക്കും അംഗീകാരത്തിനും ശേഷം റോബട്ടിനെ മെഡിക്കല്‍ കോളജിലെ രോഗികളെ പരിചരിക്കുന്നതിനായി കൈമാറുമെന്ന് കലക്ടര്‍ അറിയിച്ചു.

ഓട്ടമാറ്റിക് പാര്‍ക്കിംഗ്, സ്പര്‍ശന രഹിത ശരീര ഊഷ്മാവ് പരിശോധന തുടങ്ങിയ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി. റോബട്ടിന്റെ ശേഷി വര്‍ധിപ്പിക്കാനും, പദ്ധതിയുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.