അഞ്ചു സ്റ്റാർട്ടപ്പുകൾക്ക് പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായി സഹകരണം

Posted on: October 2, 2019

തിരുവനന്തപുരം : കേരളത്തിലെ അഞ്ചു സ്റ്റാർട്ടപ്പുകൾക്ക് പ്രമുഖ വ്യവസായങ്ങളുമായി സഹകരിക്കുന്നതിനുള്ള ധാരണകൾക്ക് വഴിയൊരുക്കി ഏഹഡിൽ കേരള 2019 സമാപിച്ചു. ആശയങ്ങൾ അവതരിപ്പിച്ച അൻപതു സ്റ്റാർട്ടപ്പുകളിൽ നിന്ന് അഞ്ചു സ്റ്റാർട്ടപ്പുകളെ മികച്ച പരിഹാര നിർദ്ദേശങ്ങളുടെ പേരിൽ വ്യവസായ പ്രമുഖർ തെരെഞ്ഞെടുത്തു.

സ്റ്റാർട്ടപ്പുകളായ റിയോഡ് ലോജിക്‌സ്, പാദരക്ഷാ നിർമ്മാതാക്കളായ വികെസി ഗ്രൂപ്പുമായും ഗോ ടെർഗാ, ഡീസ്‌ക്രൈബ് ഡോട്ട് എഐ, കാർ വാടകയ്ക്കു നൽകുന്ന സേവനദാതാക്കളായ ഇൻഡസ് ഗോയുമായും പെർഫിറ്റ് കോഡ് വെക്ടർ ലാബ്‌സ് റീട്ടെയ്ൽ, ഫാഷൻ മേഖലയിൽ പ്രവർത്തിക്കുന്ന ഫ്യൂച്ചർ ഗ്രൂപ്പുമായും സഹകരണം ഉറപ്പിച്ചു.

സ്മാർട്ട് ഫാക്ടറി ഓട്ടോമേഷൻ, കണ്ടീഷൻ മോണിറ്ററിംഗ്, പ്രെഡിക്റ്റീവ് മെയിൻറനൻസ് എന്നിവയ്ക്ക് ഊന്നൽ നൽകുന്ന റിയോഡ് ലോജിക്‌സ,് ഇൻറർനെറ്റ് ഓഫ് തിംഗ്‌സ് ഇലക്ട്രാണിക് ഉത്പന്ന നിർമ്മാതാക്കളാണ്. റീട്ടെയ്ൽ സൊലൂഷൻ ദാതാക്കളാണ് പെർഫിറ്റ്. മെഷീൻ ലേണിംഗ്, നിർമ്മിതബുദ്ധി, നാച്വറൽ ലാംഗ്വേജ് പ്രോസസിംഗ് എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് ഡീസ്‌ക്രൈബ് ഡോട്ട് എഐ.

നിർമ്മിത ബുദ്ധി, മെഷീൻ ലേണിംഗ്, ബ്ലോക്‌ചെയിൽ അധിഷ്ഠിത സ്റ്റാർട്ടപ്പാണ് ടെർഗ. ഇത് ബ്ലോക് ചെയിൻ അധിഷ്ഠിത നോ യുവർ കസ്റ്റമർ, പെയ്‌മെൻറ് പ്ലാറ്റ് ഫോം, മറ്റു സംരംഭക പരിഹാരങ്ങളും പ്രദാനം ചെയ്യുന്നുന്നുണ്ട്. സാങ്കേതിക വിദ്യാ ഉത്പന്നങ്ങളുടെ നിർമ്മാതാക്കളാണ് നിർമ്മിതബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കോഡ്വെക്ടർ ലാബ്‌സ്.

TAGS: Huddle Kerala |