സ്റ്റാര്‍ട്ട്-അപ്പുകള്‍ ശക്തിപ്പെടുത്താന്‍ ഒപ്പോ കേരള സര്‍ക്കാരുമായി സഹകരിക്കുന്നു

Posted on: September 28, 2019

ന്യൂഡല്‍ഹി: സംസ്ഥാനത്തെ സ്റ്റാര്‍ട്ട്-അപ്പ് പരിസ്ഥിതി ശക്തിപ്പെടുത്തുന്നതിനായി ഒപ്പോ ഇന്ത്യ കേരള സര്‍ക്കാരിന്റെ സ്റ്റാര്‍ട്ട്-അപ്പ് മിഷനുമായി (കെഎസ്‌യുഎം) സഹകരിക്കുന്നു. ഈ സഹകരണത്തിലൂടെ ഒപ്പോ ഇന്ത്യ കെഎസ്‌യുഎമ്മുമായി ചേര്‍ന്ന് ടെക്സ്റ്റാര്‍ട്ട്അപ്പിന് ഉത്തേജനം നല്‍കി കേരളത്തിലെ ഇന്‍ക്യുബേഷന്‍ പ്രവര്‍ത്തനത്തെ സജീവമാക്കും. സ്റ്റാര്‍ട്ട്-അപ്പുകളെ ഉണര്‍ത്തി സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കും സംരംഭകര്‍ക്കും അരോഗ്യകരമായ പരിസ്ഥിതി സൃഷ്ടിക്കുകയാണ് സഹകരണത്തിന്റെ ലക്ഷ്യം.

സര്‍ക്കാരിന്റെ ലക്ഷ്യത്തിന് പിന്തുണ നല്‍കി ഇന്ത്യയില്‍ നവീകരണത്തിന് വേഗം കൂട്ടുന്നതില്‍ ഒപ്പോ പ്രതിജ്ഞാബദ്ധമാണെന്ന് ധാരണാ പത്രം ഉറപ്പാക്കുന്നു. ധാരണാപത്രം അനുസരിച്ച് ഒപ്പോ കാമറ, ഇമേജ് പ്രോസസിങ്, ബാറ്ററി, നെറ്റ്‌വര്‍ക്ക് (5ജി), സിസ്റ്റം പെര്‍ഫോമന്‍സ്, പേയ്‌മെന്റ്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഗെയിമിങ് തുടങ്ങിയ മേഖലകളിലെ സ്റ്റാര്‍ട്ട്-അപ്പുകളെയും സംരംഭങ്ങളെയും ചിട്ടയോടെ വികസിപ്പിച്ച് പിന്തുണ നല്‍കും. ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നത് അനുസരിച്ചായിരിക്കും സ്റ്റാര്‍ട്ട്-അപ്പുകള്‍ തെരഞ്ഞെടുക്കുക. ഒപ്പോ ഉപഭോക്താക്കളുടെ അനുഭവം ഉയര്‍ത്തുന്ന ആശയം, ആപ്ലിക്കേഷന്‍, സാങ്കേതിക വിദ്യ, സേവനം തുടങ്ങിയവയെല്ലാം പരിഗണിക്കും.

നവീകരണങ്ങളെയും സ്റ്റാര്‍ട്ട്-അപ്പുകളെയും വളര്‍ത്താനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് ഒപ്പോയുമായുള്ള ഈ സഹകരണം സഹായമാകുമെന്ന് ഉറപ്പുണ്ടെന്ന് കേരള സ്റ്റാര്‍ട്ട്-അപ്പ് മിഷന്‍ സിഇഒ ഡോ.സജി ഗോപിനാഥ് പറഞ്ഞു. വളര്‍ന്നു വരുന്ന സംരംഭകരെയും അവരുടെ നൂതനമായ ആശയങ്ങള്‍ക്കും ഈ നിര്‍ണായക കരാര്‍ ഉപകാരമാകുമെന്നും ഡോ.ഗോപിനാഥ് പറഞ്ഞു.

രാജ്യത്തിന്റെ വികസനത്തിലും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകവുമായ നൂതനമായ ആശയങ്ങള്‍ തിരിച്ചറിയുന്നതിലും ഒപ്പോ പ്രതിജ്ഞാബദ്ധമാണെന്നും കേരള സ്റ്റാര്‍ട്ട്-അപ്പ് മിഷന്‍ പോലുള്ള പൊതു പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് വളര്‍ച്ചയ്ക്ക് വേഗം കൂട്ടുന്നതില്‍ കടപ്പെട്ടിരിക്കുന്നുവെന്നും ഈ സഹകരണത്തോടെ ഒപ്പോയും കെഎസ്‌യുഎമ്മും ചേര്‍ന്ന് സ്റ്റാര്‍ട്ട്-അപ്പുകളെ അവരുടെ സംരംഭങ്ങളുടെ ബിസിനസുകള്‍ അളക്കാന്‍ പ്രാപ്തമാക്കുന്ന അടിസ്ഥാന കാര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് അനുയോജ്യമാക്കുമെന്നും സംസ്ഥാനത്തെ സ്റ്റാര്‍ട്ട്-അപ്പുകളുടെ പരിതസ്ഥിതി മെച്ചപ്പെടുത്തുന്നരീതിയില്‍ ഈ സഹകരണം മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നതായും ഒപ്പോ ഇന്ത്യ വൈസ് പ്രസിഡന്റും ആര്‍ ആന്‍ഡ് ഡി മേധാവിയുമായ തസ്ലീംആരിഫ് പറഞ്ഞു.

ചൈനയ്ക്കു പുറത്തുള്ള ഒപ്പോയുടെ ഏറ്റവും വലിയ ഗവേഷണ-വികസന കേന്ദ്രമാണ് ഹൈദരാബാദിലെ ആര്‍ ആന്‍ഡ് ഡി സെന്റര്‍. കമ്പനിയുടെ നൂതനമായ ശ്രമങ്ങളില്‍ കേന്ദ്രം നിര്‍ണായക പങ്കു വഹിക്കുന്നു.സ്റ്റാര്‍ട്ട്-അപ്പ് ഇന്ത്യ പരിപാടിയുടെയും ഡിജിറ്റല്‍ ഇന്ത്യയുടെയും ചുവടുപിടിച്ച് ഇന്ത്യന്‍ സംരംഭകരുടെ അറിയപ്പെടാത്ത സാധ്യതകള്‍ കണ്ടെത്തുകയാണ് ഒപ്പോ ലക്ഷ്യമിടുന്നത്. പുതു സ്റ്റാര്‍ട്ട്-അപ്പുകളുടെ വിജയത്തിന് ഇത്തരം അവസരങ്ങള്‍ നിര്‍ണായകമാണെന്ന് ഒപ്പോ മനസിലാക്കുന്നു. തെലങ്കാന സര്‍ക്കാരുമായും ഒപ്പോ ഇങ്ങനെയൊരു ധാരണാപത്രം ഈ വര്‍ഷം ആദ്യം ഒപ്പുവച്ചിട്ടുണ്ട്.

TAGS: OPPO |