ഒപ്പോ 5ജി മൊബൈൽ രംഗത്തേക്ക്

Posted on: January 29, 2018

ന്യൂഡൽഹി : ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ഒപ്പോ 5 ജി മൊബൈൽ രംഗത്തേക്ക്. ക്വാൽകോം ടെക്‌നോളജീസുമായി ചേർന്ന് 2019 ൽ 5ജി മൊബൈൽ പുറത്തിറക്കാനാണ് ഒപ്പോ ഒരുങ്ങുന്നത്.

5ജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ ഭാവി സാങ്കേതികവിദ്യകൾക്ക് ഒപ്പോ ഊന്നൽ നൽകുമെന്ന് ഒപ്പോ സിഇഒ ടോണി ചെൻ പറഞ്ഞു. കൂടാതെ ജപ്പാൻ പോലുള്ള വികസിത രാജ്യങ്ങളിലേക്കും വിപണി വ്യാപിപ്പിക്കുമെന്ന് അദേഹം കൂട്ടിച്ചേർത്തു.