ഒപ്പോയ്ക്കു കേരളത്തില്‍ 17 ശതമാനം വിഹിതം

Posted on: June 27, 2019

 

കൊച്ചി : പ്രമുഖ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ ഒപ്പോയ്ക്കു കേരള വിപണിയില്‍ 17 % വിഹിതം ഓഫ്‌ലൈന്‍ രംഗത്ത് മുന്നില്‍ നില്‍ക്കുന്ന ഓപ്പോയ്ക്ക് കേരളത്തില്‍ 3000 വില്‍പ്പന പോയിന്റുകളും 22 സര്‍വീസ് സെന്ററുകളുമുണ്ട്.

ഈയിടെ അവതരിപ്പിച്ച ഒപ്പോ റെനോ ശ്രേണി ഇതിനകം കേരളത്തിലടക്കം ഉപയോക്താക്കളില്‍ നിന്നു മികച്ച പ്രതികരണം നേടിയതായി ഒപ്പോ ഇന്ത്യ സിഇഒ ചാള്‍സ് വോംഗ് പറഞ്ഞു. ഒപ്പോ റെനോ 10 എക്‌സ് സൂമിന്റെ (8+256 ജിബി) വില 49,990 രൂപയാണ്.

6+128 ജിബി വേരിയന്റിന് 39,990 രൂപ. റെനോ ശ്രേണിയിലൂടെ കേരളത്തില്‍ വിഹിതം വര്‍ധിപ്പിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്.

TAGS: OPPO |