പൊലീസ് സേനയുടെ സാങ്കേതികവിദ്യാ വികസനം : സ്റ്റാര്‍ട്ടപ്പുകളെ ക്ഷണിച്ചു

Posted on: June 5, 2019

തിരുവനന്തപുരം: കേരള പൊലീസിനാവശ്യമായ ഐടി/സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷന്‍, ട്രാഫിക് മാനേജ്‌മെന്റ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, പരിശീലന പരിപാടികള്‍ എന്നിവയ്ക്ക് അനുയോജ്യമായ സാങ്കേതിക ഉല്പന്നങ്ങള്‍ വികസിപ്പിച്ചിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് കേരള സ്റ്റാര്‍ട്ടപ്പ മിഷന്‍ പദ്ധതിനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ വ്യവസായ പ്രോത്സാഹനം, ആഭ്യന്തര വ്യാപാരം എന്നിവയ്ക്കായുള്ള വകുപ്പി (ഡിപിഐഐടി) രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും അവിടെനിന്ന് നമ്പര്‍ ലഭിച്ചിട്ടുള്ളതുമായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം. നൂതന സാങ്കേതികവിദ്യയിലധിഷ്ഠിതമായ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ഉല്പന്നങ്ങളെ പൊലീസിന്റെ ആവശ്യത്തിനനുസരിച്ച് മാറ്റിയെടുക്കാന്‍ അവസരം ലഭിക്കും. ജൂണ്‍ 15 ആണ് അപേക്ഷിക്കേണ്ട അവസാന തിയതി.

തെഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകളെ കെഎസ്‌യുഎം സംഘടിപ്പിക്കുന്ന ഡെമോ ഡേ-യിലേയ്ക്ക് ക്ഷണിക്കും. ഇവിടെവച്ച് തങ്ങളുടെ ഉല്പന്നങ്ങള്‍ അവതരപ്പിച്ച് കേരളാ പൊലീസുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്താന്‍ അവസരം ലഭിക്കും.

രജിസ്‌ട്രേഷന്  https://forms.zohopublic.com/keralastartupmission/form/ KeralaPolice/formperma/ 4bdwEOZyeTNtOkttvjve0U6WlcaZz22p7d_o1f6QJkE  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുത വിവരങ്ങള്‍ക്ക് :ജി. വരുണ്‍, varun@startupmission.in /9567370286.

 

 

 

 

TAGS: Startup |