ഫോബ്‌സ് താളുകളില്‍ ഇടം നേടി മലയാളി സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍

Posted on: May 29, 2019

കോട്ടയം : അമേരിക്കന്‍ സാമ്പത്തിക ദ്വൈവാരികയായ ഫോബ്‌സിന്റെ ഏപ്രില്‍ ലക്കത്തില്‍ ഇടം നേടി 2 മലയാളി യുവസംരംഭകര്‍.

ലൈവ്‌ലി സ്റ്റാര്‍ട്ടപ് കമ്പനിയുടെ സ്ഥാപകരായ അലക്‌സ് സിറിയക് എടമ്പാടം, ഷോബിന്‍ ബേബി ഊരാളില്‍ എന്നിവരെക്കുറിച്ചാണു ഫോബ്‌സില്‍ ലേഖനമുള്ളത്. 

ഹെല്‍ത്ത് സേവിംഗ്‌സ് അക്കൗണ്ടില്‍ (എച്ച്എസ്എ) നിക്ഷേപിക്കുന്ന തുക വിദഗ്ധമായി കൈകാര്യം ചെയ്യുന്നതിനു സഹായകരമായ ലൈവ്‌ലി എന്ന കമ്പനി അമേരിക്കന്‍ മലയാളി സുഹൃത്തുക്കളുടെ ആദ്യ സംരംഭമാണ്. അലക്‌സ് കമ്പനിയുടെ സിഇഒ യും ഷോബിന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമാണ്.

ഒരു മാസം എത്രതുക ഇടണമെന്നു നിബന്ധനയില്ലാത്ത ലൈവ്‌ലി കമ്പനിവഴി ഡെഡ്മണി ആയി കരുതപ്പെടുന്ന നിക്ഷേപം ഉപയോഗിച്ച് മികച്ച റിട്ടേണ്‍ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കാന്‍ സാധിക്കുമെന്നതാണു പ്രത്യേകത. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഓഫിസില്‍ 28 ജീവനക്കാരുണ്ട്.

TAGS: Startup |