ലോകത്തിലെ മികച്ച 20 സ്റ്റാര്‍ട്ടപ്പ് നഗരങ്ങളില്‍ ബംഗലുരുവും ന്യൂഡല്‍ഹിയും

Posted on: May 1, 2019

t

മുംബൈ : ലോകത്തിലെ മികച്ച സ്റ്റാര്‍ട്ടപ്പ് നഗരങ്ങളുടെ പട്ടികയില്‍ ആദ്യ-20 ല്‍ ബംഗലുരുവും ന്യുഡല്‍ഹിയും സ്ഥാനം പിടിച്ചു.

2017-ല്‍ 21-ാം സ്ഥാനത്തായിരുന്ന ബംഗലൂരു ഇപ്പോള്‍ 11-ാം സ്ഥാനത്തെത്തി. ടോക്കിയോ, പാരീസ്, ഹോങ്കോംഗ് തുടങ്ങിയ നഗരങ്ങളെ മറികടക്കാനാണ് ബംഗലൂരു ഈ നേട്ടം കൈവരിച്ചത്. ന്യൂഡല്‍ഹി 14-ാം സ്ഥാനത്തെത്തി. സാന്‍ഫ്രാന്‍സിസ്‌കോയാണ് ലോകത്തിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് നഗരം. രണ്ടാം സ്ഥാനം ന്യൂയോര്‍ക്കും . മൂന്നാം സ്ഥാനം ലണ്ടനും കൈവരിച്ചു. ഇന്ത്യയില്‍ നിന്ന് മുംബൈ (29) ചെന്നൈ (74) ഹൈദരാബാദ് (75) എന്നീ നഗരങ്ങളും ആദ്യ 100- ല്‍ സ്ഥാനം പിടിച്ചു.

2017 – ല്‍ 14-ാം സ്ഥാനത്തുണ്ടായിരുന്ന മോസ്‌കോയില്‍ 4,500-ലേറെ സ്റ്റാര്‍ട്ടപ്പുകളാണ് ഉള്ളത്.
സ്റ്റാര്‍ട്ട്പ്പ് റാങ്കിംഗ് ഏജന്‍സിയായ സ്റ്റാര്‍ട്ടപ്പ് ബ്ലിങ്ക് പുറത്തുവിട്ട പട്ടികയില്‍ 100 രാജ്യങ്ങളില്‍ നിന്ന് ആയിരത്തിലേറെ നഗരങ്ങളാണുള്ളത്.

TAGS: Startup |