എന്‍ഡ് ഓഫ് ഫൈനാന്‍ഷ്യല്‍ ഇയര്‍ സെയില്‍ പ്രഖ്യാപിച്ച് ആമസോണ്‍

Posted on: March 15, 2024

തിരുവനന്തപുരം : ആമസോണ്‍ ബിസിനസ്സ് ‘എന്‍ഡ് ഓഫ് ഫൈനാന്‍ഷ്യല്‍ ഇയര്‍ സെയില്‍’ ആരംഭിച്ചു. മാര്‍ച്ച് 21 വരെയാണ് ഓഫറുകള്‍. ഇതിലൂടെ ബിസിനസ്സ് കസ്റ്റമേര്‍സിനെ ആവശ്യമായ സെലക്ഷന്‍ കണ്ടെത്താനും, ചെലവ് കുറച്ച് പര്‍ച്ചേസുകളില്‍ വര്‍ദ്ധിച്ച ക്യാഷ്ബാക്കും ഓഫറുകളും നേടാനും സഹായിക്കും. നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് മികച്ച ഡീലുകളോടെ പെന്‍ഡിംഗ് പര്‍ച്ചേസുകള്‍ മുഴുവനും പൂര്‍ത്തിയാക്കാന്‍ ബിസിനസ്സ് കസ്റ്റമേര്‍സിനെ സഹായിക്കുന്നതിനാണ് ഇത്.

കമ്പ്യൂട്ടര്‍ ആക്‌സസറികള്‍, ഇലക്ട്രോണിക് അപ്ലയന്‍സസ്, ഓഫീസ് പ്രോഡക്ടുകള്‍, പാന്‍ട്രി സപ്ലൈസ്, ജാനിറ്റോറിയല്‍ സപ്ലൈസ്, ഓഫീസ് ഫര്‍ണിച്ചര്‍, ഡെക്കര്‍, ടൂള്‍സ്, പാക്കേജിംഗ് സപ്ലൈസ് എന്നിങ്ങനെ ബിസിനസ് പ്രസക്തമായ എല്ലാ കാറ്റഗറികളിലും 10,000 രൂപ വരെയുള്ള 10% വരെ ക്യാഷ്ബാക്ക് ബിസിനസ് ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താം. ബിസിനസ് കസ്റ്റമേര്‍സിന് ലാപ്ടോപ്പുകള്‍, മോണിറ്ററുകള്‍, വ്യാവസായിക സപ്ലൈകള്‍ എന്നിവയിലും മറ്റും 40% വരെ ഇളവോടെ ലാപ്ടോപ്പുകളുടെ എക്സ്‌ക്ലൂസീവ് വിലകളും ഓഫറുകളും ലഭിക്കും.

ബിസിനസ്സ് അക്കൗണ്ടുകള്‍ സന്ദര്‍ശിച്ച് സെയില്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നതാണ്. പുതിയ ഉപഭോക്താക്കള്‍ക്ക് അഡീഷണല്‍ ചാര്‍ജ്ജൊന്നും നല്‍കാതെ ആമസോണ്‍ ബിസിനസ്സ് അക്കൗണ്ട് എടുത്ത് എന്‍ഡ് ഓഫ് ഫൈനാന്‍ഷ്യല്‍ ഇയര്‍ സെയില്‍ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താം.

TAGS: Amazon Business |