വനിതാ ദിനം ആഘോഷമാക്കാന്‍ വിമന്‍സ് ഡേ ഗിഫ്റ്റിംഗ് സ്റ്റോറുമായി ആമസോണ്‍ ബിസിനസ്സ്

Posted on: March 6, 2024

കൊച്ചി : മാര്‍ച്ച് 8-ന് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ എല്ലാ വനിതാ ജീവനക്കാര്‍ക്കും ഗിഫ്റ്റ് നല്‍കുവാനും ആഘോഷമാക്കുവാനുമായി വിമന്‍സ് ഡേ ഗിഫ്റ്റിംഗ് സ്റ്റോറുമായി ആമസോണ്‍ ബിസിനസ്സ്. വനിതാ ജീവനക്കാരുടെ പ്രയത്നങ്ങളെ ആഘോഷിച്ച് സവിശേഷമാക്കാന്‍ വിമന്‍സ് ഡേ ഗിഫ്റ്റിംഗ് സ്റ്റോര്‍ ഫ്രണ്ട് സന്ദര്‍ശിച്ച് സമ്മാനങ്ങള്‍ മികച്ച നിരക്കില്‍ മൊത്തമായി വാങ്ങാന്‍ സഹായിക്കുന്നു.

ഗിഫ്റ്റിംഗ് സ്റ്റോര്‍ ഫ്രണ്ടില്‍ തിരഞ്ഞെടുക്കാന്‍ വിപുലമായ കാറ്റഗറികളില്‍ 199 രൂപയില്‍ തുടങ്ങുന്ന ഓപ്ഷനുകള്‍ ലഭ്യമാണ്. ബിസിനസ് ഉപഭോക്താക്കള്‍ക്ക് ഗ്രോസറി, ഹാംപേഴ്സ് ഗൗര്‍മെറ്റ് ഗിഫ്റ്റുകള്‍, പേഴ്സണല്‍ കെയര്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ആക്‌സസറീസ്, ഹോം ആന്റ് കിച്ചന്‍ അപ്ലയന്‍സസ്, ഫര്‍ണിഷിംഗ് ആന്റ് ഡെക്കര്‍ മുതലായ കാറ്റഗറികളിലെ ഉല്‍പ്പന്നങ്ങള്‍ മൊത്തമായി വാങ്ങാം. മാത്രമല്ല, സ്റ്റോറില്‍ ഗിഫ്റ്റിംഗുകള്‍ ഇഷ്ടാനുസരണം ക്രമീകരിക്കാനും അവസരവും നല്‍കുന്നു.

 

TAGS: Amazon Business |