വിറ്റേരോ ടൈല്‍ ബിസിനസ് ശക്തമാക്കി അപര്‍ണ എന്റര്‍പ്രൈസസ്

Posted on: May 17, 2023

കൊച്ചി : കെട്ടിട നിര്‍മാണ സാമഗ്രികളുടെ രംഗത്ത് പ്രമുഖരായ അപര്‍ണ എന്റര്‍പ്രൈസസ് ലിമിറ്റഡ് പുതിയ 350 ഡിസൈനുകള്‍ അവതരിപ്പിച്ചുകൊണ്ട് വിറ്റേരോ ടൈല്‍സ് ബിസിനസ് ശക്തിപ്പെടുത്തുന്നു. ശ്രേണി വിപുലമാക്കുന്നതിന്റെ ഭാഗമായി കമ്പനി 1200-1800എംഎം ജിവിടി/പിജിവിടി, ഫുള്‍ ബോഡി 600-600എംഎം, 600-1200എംഎം, 600-300എംഎം വലുപ്പത്തിലുള്ള എച്ച്ഡി ഡീപ്പ് പഞ്ച് എലിവേഷന്‍ ടൈലുകള്‍, 12എംഎം കനത്തില്‍ 400-400എംഎം പാര്‍ക്കിംഗ്/പാവര്‍ ടൈലുകള്‍ തുടങ്ങിയവ കൂട്ടിച്ചേര്‍ത്തു. ടൈല്‍ വ്യവസായത്തില്‍ ഇത് മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും. പുതിയ വലുപ്പത്തിലുള്ള ടൈലുകള്‍ വിപണിയിലും അംഗീകൃത ഡീലര്‍മാരില്‍ നിന്നും ലഭ്യമാകും. ഇന്ത്യയിലെയും അന്താരാഷ്ട്ര തലത്തിലെയും വളരുന്ന വിപണിയിലെ ഡിമാന്‍ഡ് കണക്കിലെടുത്ത് കമ്പനി ഡീലര്‍ സൗഹൃദ സ്‌കീമുകളും അവതരിപ്പിച്ചിട്ടുണ്ട്.

കെട്ടിട നിര്‍മാണ സാമഗ്രികളുടെ വ്യവസായം അടുത്ത 4-5 വര്‍ഷത്തിനുള്ളില്‍ 8 മുതല്‍ 12 ശതമാനം വളര്‍ച്ച നേടുമെന്നാണ് ലഭ്യമായ വിവരങ്ങള്‍ നല്‍കുന്ന സൂചനകളെന്നു അപര്‍ണ എന്റര്‍പ്രൈസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ അശ്വിന്‍ റെഡ്ഡി പറഞ്ഞു. ഇന്ത്യയിലെ നഗരവല്‍ക്കരണവും റിയല്‍ എസ്റ്റേറ്റ് വിപണിയുടെ തിരിച്ചുവരവും ഈ വളര്‍ച്ചയ്ക്ക് കുതിപ്പേകും. ഇന്ത്യയിലെ ടൈല്‍ വിപണി 2023-28 വര്‍ഷത്തിനുള്ളില്‍ 4.1 ശതമാനം വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിറ്റേരോയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം തങ്ങള്‍ 17 ശതമാനം വളര്‍ച്ച കൈവരിച്ചെന്നും വിറ്റേരോ ടൈല്‍സ് പുതിയ ഉത്പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപര്‍ണ എന്റര്‍പ്രൈസസ് സമാനതകളില്ലാത്ത കളക്ഷനുകളുമായി പുതിയ വിപണികളിലേക്ക് പ്രവേശിക്കാനാണ് ലക്ഷ്യമിടുന്നത്. അതാത് സ്ഥലത്തെ വ്യാപാര പങ്കാളികളുമായി സഹകരിച്ചായിരിക്കും സാന്നിദ്ധ്യം ഉറപ്പാക്കുക. ഉപഭോക്താക്കള്‍ക്ക് നിലവാരമുള്ള ബിഐഎസ് മാര്‍ക്കിങ്ങോടു കൂടിയ ടൈലുകള്‍ ലഭ്യമാക്കും. ഫ്രാഞ്ചൈസി മോഡലില്‍ നിന്നും വ്യത്യസ്തമായി കൊച്ചി, മുംബൈ, പൂനെ, ഒറീസ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ കമ്പനി സ്വന്തം ഷോറൂമുകള്‍ ആരംഭിക്കാനും ആലോചിക്കുന്നുണ്ട്.