പവന് 1000 രൂപ ബുക്കിംഗ് ഓഫറുമായി ബോബി ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സ്

Posted on: April 13, 2023

കോഴിക്കോട് : പവന് 1000 രൂപ മാത്രം അഡ്വാന്‍സ് ബുക്ക് ചെയ്ത് കുതിച്ചുയരുന്ന സ്വര്‍ണ വിലയില്‍ നിന്നും സംരക്ഷണവുമായി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്. വിഷു, ഈദ്, അക്ഷയ തൃതീയ ആഘോഷങ്ങളുടെ ഭാഗമായാണ് ഓഫര്‍.

അഡ്വാന്‍സ് ബുക്കിംഗ് ഓഫര്‍ ഇന്നു കൂടി കമ്പനിയുടെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്. അക്ഷയ തൃതീയ സ്‌പെഷ്യല്‍ ആഭരണ ശേഖരവും ഒരുക്കിയിട്ടുണ്ട്.

ആഭരണങ്ങള്‍ മുന്‍കൂട്ടി സെലക്റ്റ് ചെയ്യാനുള്ള സൗകര്യവും ഷോറൂമുകളില്‍ ലഭ്യമാണ്. പണിക്കൂലിയില്‍ പ്രത്യേക കിഴിവും ലഭിക്കും. ഗോള്‍ഡ് എക്‌സ്‌ചേഞ്ച് മേളയിലൂടെ പഴയ സ്വര്‍ണാഭരണങ്ങള്‍ മാറ്റി പുതിയത് സ്വന്തമാക്കാം. മേയ് 31 വരെയാണ് ഓഫര്‍.