ബോബി ചെമ്മണൂർ ഗ്രൂപ്പ് കാഞ്ഞിരപ്പള്ളി ഷോറൂം ഉദ്ഘാടനം നാലിന്

Posted on: August 31, 2014

Shilpa-Shetty--b

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ കാഞ്ഞിരപ്പള്ളി ഷോറും സെപ്റ്റംബർ നാലിനു പ്രവർത്തനം ആരംഭിക്കും. രാവിലെ 10.30 നു ബോളിവുഡ് താരം ശില്പ ഷെട്ടി ജുവല്ലറി ഉദ്ഘാടനം ചെയ്യും.

നൂറു ശതമാനം ഹാൾമാർക്ക്ഡ് 916 സ്വർണാഭരണങ്ങളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും വിപുലമായ സ്റ്റോക്കും സെഷനുമാണു പുതിയ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. സ്വർണാഭരണം വാങ്ങുന്നവർക്കു കുറഞ്ഞ പണിക്കൂലി ലഭ്യമാക്കുന്നതിനു പുറമേ സ്വർണം/ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നവർക്ക് സൗജന്യമായി മറഡോണ ഗോൾഡ് പാർട്ട്ണറാകാനുള്ള അവസരവുമുണ്ട്.

കാർഡിലൂടെ റിവാർഡ് പോയിന്റ് നേടുന്നവർക്ക് മറഡോണ ഗോൾഡ് കോയിൻ, നെക്‌ലേസ്, ഡയമണ്ട് നെക്‌ലേസ്, ഐഫോൺ, യൂറോപ്പ് ടൂർ, എയർ ടിക്കറ്റ്, മറഡോണയ്‌ക്കൊപ്പം ഭക്ഷണം കഴിക്കാനുള്ള അവസരം എന്നിവ ലഭിക്കും.

ഉദ്ഘാടന ദിവസം മുതൽ ആദ്യ പത്തുദിവസം വിവാഹപാർട്ടികൾക്ക് സൗജന്യ വാഹനസൗകര്യവും, സ്വർണ സമ്മാനങ്ങളും നല്കും. ഉദ്ഘാടനം നേരിൽ കാണാനെത്തുന്നവരിൽ നറുക്കെടുപ്പിലൂടെ പത്ത് പേർക്ക് സ്വർണസമ്മാനം നൽകും. ജനറൽ മാനേജർ സി.പി. അനിൽ, കെ.എസ്. ഷാജി, ശ്രീരാമൻ എന്നിവർ പറഞ്ഞു.