ഗമ്മീസ്, ജെല്ലി സ്ട്രിപ് ഫോര്‍മാറ്റുകളില്‍ ആംവേ ഇന്ത്യ പുതിയ സപ്ലിമെന്റുകള്‍ അവതരിപ്പിച്ചു

Posted on: February 10, 2022

കൊച്ചി : രാജ്യത്തെ മുന്‍നിര എഫ്എംസിജി ഡയറക്റ്റ് സെല്ലിംഗ് കമ്പനികളിലൊന്നായ ആംവേ ഇന്ത്യ ആദ്യമായി സമ്പൂര്‍ണ്ണ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ സപ്ലിമെന്റുകളുടെ ശ്രേണി അവതരിപ്പിച്ചു. നിരന്തരമായ ഉത്പന്ന നവീകരണത്തിലൂടെ ആരോഗ്യ-പ്രതിരോധ ശേഷിയില്‍ തങ്ങളുടെ നേതൃത്വം ഉറപ്പിക്കുന്നത് തുടരുന്നതിന്റെ ഭാഗമാണിത്. ആംവേയുടെ മുന്‍നിര ബ്രാന്‍ഡായ ന്യൂട്രിലൈറ്റിന് കീഴില്‍ ടേസ്റ്റിയും ട്രെന്‍ഡിയും സൗകര്യപ്രദവും ലളിതവുമായ ഫോര്‍മാറ്റുകളായ ഗമ്മീസ്, ജെല്ലി സ്ട്രിപ്പുകളിലാണ് ഇവ അവതരിപ്പിക്കുന്നത്. ആധുനിക ജീവിതശൈലിക്ക്, പ്രത്യേകിച്ച് തിരക്കുള്ള യുവ മില്ലേനിയലുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ രൂപകല്പ്പന ചെയ്തിരിക്കുന്ന ഈ പോഷകാഹാര സപ്ലിമെന്റുകള്‍ ആംവേയുടെ പോഷകാഹാര പോര്‍ട്ട്‌ഫോളിയോയെ കൂടുതല്‍ ശക്തിപ്പെടുത്തും.

ന്യൂട്രിലൈറ്റിന് കീഴിലുള്ള ഈ പുതിയ ശ്രേണിയുടെ ലോഞ്ച് ബ്രാന്‍ഡിന്റെ പരിണാമത്തിലെ നിര്‍ണായക നിമിഷമാണ്. നിങ്ങളുടെ പോഷകാഹാര ആവശ്യകതകള്‍ നിറവേറ്റുന്നതിനായി രൂപകല്പന ചെയ്തിരിക്കുന്ന രസകരവും സൗകര്യപ്രദവുമായ പോഷകാഹാര ഫോര്‍മാറ്റുകള്‍ ഉപയോഗിച്ച് ആരോഗ്യകരമായ ജീവിതം നിലനിര്‍ത്തുന്നതിന് സപ്ലിമെന്റുകളുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു. ഇന്ന് യുവാക്കള്‍ കൂടുതല്‍ സമയം വീടിനുള്ളില്‍ ചെലവഴിക്കുന്നതിനാല്‍ സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുകയും വിറ്റാമിന്‍ ഡിയുടെ അഭാവത്തിന് കാരണമാകുകയും ചെയ്യുന്നു. കൂടാതെ, വിവിധ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നുള്ള നീല പ്രകാശ വികിരണം ദീര്‍ഘനേരം ഏല്‍ക്കുന്നതിനാല്‍, മൊത്തത്തിലുള്ള ആരോഗ്യവും പ്രതിരോധശേഷിയും നിലനിര്‍ത്തുന്നതിനൊപ്പം എല്ലുകളുടെ ആരോഗ്യവും കണ്ണിന്റെ ആരോഗ്യവും നിലനിര്‍ത്തേണ്ടതുണ്ട്. ഈ ആവശ്യം മനസ്സിലാക്കി, ഈ ശ്രേണിയില്‍ ഞങ്ങള്‍ ഇതുവരെ മൂന്നു ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്- സീസ് ദ ഡേ (മൊത്തത്തിലുള്ള ആരോഗ്യവും പ്രതിരോധശേഷിയും നിലനിര്‍ത്താന്‍ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ സ്‌ട്രോബെറി രുചിയുള്ള ഗമ്മീസ്), ഡി-ഫെന്‍സ് (എല്ലുകളുടെ ആരോഗ്യവും പ്രതിരോധശേഷിയും നിലനിര്‍ത്താനായി വിറ്റാമിന്‍ ഡി 3 അടങ്ങിയ വായയില്‍ അലിയുന്ന ജെല്ലി സ്ട്രിപ്പുകള്‍) ഐ കാന്‍ഡി (കണ്ണിന്റെ ആരോഗ്യത്തെ സഹായിക്കുന്നതിന് ല്യൂട്ടിന്‍, സീയാക്സാന്തിന്‍ എന്നിവ അടങ്ങിയ ഗമ്മീസ്)-ആംവേ ഇന്ത്യ സിഇഒ അന്‍ഷു ബുധരാജ പറഞ്ഞു.

സപ്ലിമെന്റുകളുടെ പുതിയ ശ്രേണി മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ മുന്‍ഗണനകള്‍ക്കൊപ്പം അതിന്റെ വേഗത നിലനിര്‍ത്തുന്നതിനുള്ള പുതിയ കൂട്ടിച്ചേര്‍ക്കലാണ്. ഇതോടൊപ്പം, ഒപ്റ്റിമല്‍ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിന് ആവശ്യമായ പോഷകങ്ങളടങ്ങിയ രുചികരവും സൗകര്യപ്രദവും ഓണ്‍-ദി-ഗോ പോഷകാഹാര സപ്ലിമെന്റുകളും കമ്പനി ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നു. പ്രതിരോധശേഷി, കണ്ണിന്റെ ആരോഗ്യം, അസ്ഥികളുടെ ആരോഗ്യം എന്നിവ ഈ ഉത്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഹാനികരമായ അഡിറ്റീവുകളോ പ്രിസര്‍വേറ്റീവുകളോ ഇല്ല.

സമീപകാല റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രുചികരമായ ഫോര്‍മാറ്റുകളുടെ അഭാവം കാരണം 48 ശതമാനം ഉപഭോക്താക്കളും സപ്ലിമെന്റുകള്‍ ഉപയോഗിക്കുന്നില്ല. കൂടാതെ, 73 ശതമാനം ആളുകളും ഗമ്മിയെ സപ്ലിമെന്റുകള്‍ക്ക് അനുയോജ്യമായ ഫോര്‍മാറ്റായി പരിഗണിക്കുന്നു. ഇന്നത്തെ യുവാക്കള്‍ക്ക് അവരുടെ ഭക്ഷണം പോഷകാഹാര ആവശ്യകതകള്‍ നിറവേറ്റാന്‍ പര്യാപ്തമല്ല എന്ന അറിവും അവബോധവും ഉണ്ട്. ഇത് അവര്‍ക്കിടയില്‍ പോഷക സപ്ലിമെന്റുകളോടുള്ള താല്‍പര്യം വര്‍ധിപ്പിക്കുന്നു.

അതിനാല്‍, ഫലപ്രദവും എന്നാല്‍ ഉപയോഗിക്കാന്‍ എളുപ്പവും രുചികരവുമായ ഫോര്‍മാറ്റുകള്‍
അവതരിപ്പിക്കുന്നത് അവരുടെ ദൈനംദിന ഉപയോഗത്തിന് തടസ്സമില്ലാതെ യോജിക്കുന്നു. ആധുനിക ജീവിതശൈലിയ്ക്ക് ആവശ്യമായ ആരോഗ്യ-ക്ഷേമ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വര്‍ധിച്ചുവരുന്ന സൗകര്യപ്രദവും രുചികരവും ലളിതവുമായ പോഷകാഹാര സപ്ലിമെന്റുകളുടെ ആവശ്യം പരിഹരിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് ഗമ്മീസും ജെല്ലി സ്ട്രിപ്സ് ഫോര്‍മാറ്റും-ആംവേ ഇന്ത്യ സിഎംഒ ശ്രീ. അജയ് ഖന്ന പറഞ്ഞു.

മെച്ചപ്പെട്ടതും ആരോഗ്യകരവുമായ ജീവിതം നയിക്കാന്‍ ആളുകളെ സഹായിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരായ ആംവേ ഇന്ത്യ, ന്യൂട്രിലൈറ്റിന് കീഴില്‍ സ്ഥിരതയാര്‍ന്ന ഉല്‍പ്പന്ന നവീകരണത്തിലൂടെയും സവിശേഷമായ സപ്ലിമെന്റ് ഉത്പന്ന വികസനത്തിലൂടെയും ആരോഗ്യ-രോഗപ്രതിരോധ മേഖലകളില്‍ ചുവടുറപ്പിക്കുന്നത് തുടരുന്നു. എല്ലാ ന്യൂട്രിലൈറ്റ് ഉത്പന്നങ്ങളും ആംവേയുടെ ശക്തമായ ശാസ്ത്രീയ ഗവേഷണത്തിന്റെ പിന്‍ബലമുള്ളതാണ്.

സീസ് ദ ഡേ മള്‍ട്ടി വൈറ്റമിന്‍ ആന്‍ഡ് മിനറല്‍ ഗമ്മീസ്, ഡി-ഫെന്‍സ് വൈറ്റമിന്‍ ഡി 3 ജെല്ലി സ്ട്രിപ്പുകള്‍, ഐ കാന്‍ഡി ല്യൂട്ടിന്‍ ആന്‍ഡ് സിയാക്സാന്തിന്‍ ഗമ്മീസ് എന്നിവ 60 ഗമ്മീസിന്റെയോ ജെല്ലി സ്ട്രിപ്പുകളുടെയോ പായ്ക്കുകളില്‍ യഥാക്രമം 799, 630, 629 എന്നീ വിലകളില്‍ ലഭ്യമാണ്. ഇന്ത്യയിലുടനീളമുള്ള ആംവേ ഡയറക്റ്റ് സെല്ലേഴ്‌സ് / റീട്ടെയിലര്‍മാര്‍ വഴി ഇവ വില്‍പ്പനയ്ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.amway.in സന്ദര്‍ശിക്കുക.

TAGS: Amway | Nutrilite |