വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ആംവേ ഇന്ത്യ

Posted on: March 16, 2022

കൊച്ചി : വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ആംവേ ഇന്ത്യ സ്ത്രീ കേന്ദ്രീകൃത പരിപാടികള്‍ നടത്തുന്നു. ആംവേയുടെ വനിതാ ഡയറക്റ്റ് സെല്ലിംഗ് പാര്‍ട്ണര്‍മാര്‍ക്കും വനിതാ സംരംഭകര്‍ക്കും അവരുടെ സംരംഭകത്വ യാത്രയില്‍ നൈപുണ്യത്തിലൂടെയും വളര്‍ച്ചാ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെയും അവരെക്കൂടി ഉള്‍ക്കൊള്ളുന്ന ഒരു പ്ലാറ്റ്ഫോം പ്രദാനം ചെയ്യുക എന്നതാണ് കാംപയിന്‍ ലക്ഷ്യമിടുന്നത്.

സ്ത്രീ തൊഴിലാളികളുടെ തുല്യ പ്രാതിനിധ്യത്തോടെയുള്ള വൈവിധ്യമാണ് ബിസിനസ്സ് വളര്‍ച്ചയെ നയിക്കുന്നതിനുള്ള ഞങ്ങളുടെ പ്രധാന മുന്‍ഗണനകളിലൊന്ന്. സമീപകാല പഠനമനുസരിച്ച്, ഗിഗ് സമ്പദ്വ്യവസ്ഥയ്ക്ക് കൂടുതല്‍ സ്ത്രീകളെ ഉള്‍ക്കൊള്ളാനും അവരുടെ തൊഴില്‍ പങ്കാളിത്തം വര്‍ധിപ്പിക്കാനുമുള്ള സാധ്യതകളുണ്ട്. ഇത് എഫ്എംസിജി മേഖലയില്‍ സ്ത്രീകളുടെ തൊഴിലില്‍ 41 ശതമാനം വര്‍ധനവ് സൃഷ്ടിക്കും.

സ്റ്റീരിയോടൈപ്പുകളും വിവേചനങ്ങളും ഇല്ലാത്ത ഒരു ലോകം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത വെളിവാക്കുന്ന ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാദിന വിഷയവുമായി ഞങ്ങളുടെ ശ്രമങ്ങള്‍ യോജിപ്പിച്ചിരിക്കുന്നു. സ്ത്രീകള്‍ അവരുടെ സാമ്പത്തിക ഭാവിയുടെ ചുമതല ഏറ്റെടുക്കുന്നത് പ്രോത്സാഹനകരമാണ്. ഞങ്ങളുടെ വിതരണക്കാരില്‍ 60 ശതമാനത്തിലധികം സ്ത്രീകളാണെന്നതും ഇന്ത്യയിലെ ആംവേയുടെ ഭാവിയില്‍ വനിതാ സംരംഭകര്‍ പ്രധാനികളാണെന്നതും വാസ്തവമാണ്. കൂടാതെ, ഞങ്ങളുടെ സമാനതകളില്ലാത്ത സംരംഭകാവസരങ്ങളിലൂടെ, രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് വനിതാ എഡിഎസ് പാര്‍ട്ണര്‍മാരെ ഞങ്ങള്‍ പ്രചോദിപ്പിക്കുകയും അവരുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു-ആംവേ ഇന്ത്യ സിഇഒ അന്‍ഷു ബുധരാജ പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാന ചാലകശക്തി സ്ത്രീകളാണ്. ഈ
വനിതാദിനത്തില്‍ ഞങ്ങളുടെ ബഹുവര്‍ഷ വീക്ഷണവുമായി ഒത്തുചേര്‍ന്നുകൊണ്ട്, തന്ത്രപരമായ സംരംഭങ്ങളിലൂടെ സ്ത്രീകളെ ശാക്തീകരിക്കാനുള്ള ശ്രമങ്ങളും, സ്ത്രീ തൊഴിലാളികള്‍ നയിക്കുന്ന ഗിഗ് സമ്പദ്വ്യവസ്ഥയ്ക്ക് ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നതും ഞങ്ങള്‍ തുടരും. ആംവേ ദീര്‍ഘകാലമായി രാജ്യത്തെ വനിതാ സംരംഭകത്വം ശക്തിപ്പെടുത്തുന്നതിന് പിന്തുണ നല്‍കുന്നുണ്ട്. വനിതാദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഞങ്ങള്‍ സ്ത്രീശക്തി, ഷീ ലീഡ്‌സ് പോലുള്ള പ്രോഗ്രാമുകള്‍ വഴി ഡയറക്ട് സെല്ലിംഗ് പാര്‍ട്ണര്‍മാരായ സ്ത്രീകളുടെ റീ-സ്‌കില്ലിംഗ്, അപ്-സ്‌കില്ലിംഗ് എന്നിവ സാധ്യമാക്കി ഒരേ താല്‍പര്യമുള്ള സ്ത്രീകളുടെ കമ്മ്യൂണിറ്റികള്‍ കെട്ടിപ്പടുക്കുന്നതിനും അവരുടെ ബിസിനസ്സ് വിപുലീകരിക്കുന്നതിനും അവരെ പ്രാപ്തരാക്കുന്നു-ആംവേ ഇന്ത്യയുടെ നോര്‍ത്ത് ആന്‍ഡ് സൗത്ത് റീജിയന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഗുര്‍ശരണ്‍ ചീമ പറഞ്ഞു.

ആംവേയുടെ മള്‍ട്ടി ഇയര്‍ ഗ്രോത്ത് സ്ട്രാറ്റജിയുടെ ഭാഗമായി, ഫിറ്റ്‌നസ്, പാചകം, സൗന്ദര്യം എന്നിവയോട് അഭിനിവേശമുള്ള സ്ത്രീകളുടെ കമ്മ്യൂണിറ്റികളെ പിന്തുണയ്ക്കുന്നതോടൊപ്പം, അവരുടെ ബിസിനസ്സ് താല്‍പര്യങ്ങള്‍ വളര്‍ത്താനും അവ സ്വന്തമാക്കാനുമുള്ള സമാനതകളില്ലാത്ത അവസരങ്ങളിലൂടെ അവരെ ശാക്തീകരിക്കാന്‍ ആംവേ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഈ കാംപയിനിലൂടെ ഞങ്ങള്‍ നിരവധി പ്രചോദനാത്മകവും വിജ്ഞാനപ്രദവുമായ സെഷനുകള്‍ നടത്തി. അവയില്‍ ഞങ്ങളുടെ ആംവേ ഡയറക്ട് സെല്ലിംഗ് പാര്‍ട്ണര്‍മാര്‍ സ്ത്രീകള്‍ ഉയരേണ്ടതിന്റെയും സാമ്പത്തിക നിയന്ത്രണം ഏറ്റെടുക്കേണ്ടതിന്റെയും ആവശ്യകത പങ്കുവെച്ചു.

സാമൂഹികമായും ഡിജിറ്റലായും കണക്ടാവുന്നത് വര്‍ധിച്ചുവരുന്ന ഇന്നത്തെ ലോകത്ത് സ്ത്രീകള്‍ക്ക് അവരുടെ ബിസിനസ്സ്, ബ്രാന്‍ഡിംഗ് കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക പരിശീലന സെഷനുകള്‍ നടത്തി. കൂടാതെ, വനിതാ സംരംഭകരെ പിന്തുണയ്ക്കുന്നതിനായി ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നതിന് ഞങ്ങള്‍ യുവ വനിതാ സംരംഭകരുമായി സെഷനുകള്‍ നടത്തി. കൂടുതല്‍ പിന്തുണയ്ക്കായി ഞങ്ങള്‍ പാനല്‍ ചര്‍ച്ചകള്‍, വിദഗ്ധരുടെ സംഭാഷണങ്ങള്‍ എന്നിവയും പോഷകാഹാരം, സൗന്ദര്യം, കുക്ക് വെയര്‍ തുടങ്ങിയ ഉല്‍പ്പന്ന വിഭാഗങ്ങളെ ചുറ്റിപ്പറ്റിയുള്ള സെഷനുകളും സംഘടിപ്പിച്ചു.

ആംവേ അതിന്റെ എഡിഎസ് പങ്കാളികളെ മാത്രമല്ല, അതിന്റെ വനിതാ ജീവനക്കാരെയും എക്‌സ്ട്രാ ഓര്‍ഡിനറി ഇന്‍ ഓര്‍ഡിനറി എന്ന സംരംഭത്തിലൂടെ ആഘോഷിക്കുന്നു. വ്യക്തിപരമായും തൊഴില്‍പരമായും പ്രതിബന്ധങ്ങളെ അതിജീവിച്ച ആംവേയിലെ സ്ത്രീകളുടെ പ്രതിരോധത്തിന്റെയും ധൈര്യത്തിന്റെയും കഥകള്‍ പങ്കിടുന്നതിനും മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിനുമായി ഒരു വെര്‍ച്വല്‍ ആഘോഷം സംഘടിപ്പിക്കും. ആംവേ രാജ്യത്താകമാനം നൈപുണ്യ വികസനത്തിനും സംരംഭകത്വത്തിനും സംഭാവന നല്‍കുന്നത് തുടരുന്നു. മക്കിന്‍സിയുടെ അഭിപ്രായത്തില്‍, സ്ത്രീകള്‍ക്ക് തുല്യ അവസരങ്ങള്‍ നല്‍കുന്നതിലൂടെ 2025-ഓടെ രാജ്യത്തിന്റെ ജിഡിപിയില്‍ 18 ശതമാനത്തിലധികം വളര്‍ച്ച അതായത് 770 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കാനാകും. സ്ത്രീകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് ആംവേ പ്രവര്‍ത്തിക്കുന്നു. ഇത് ഇന്ത്യയുടെ വളര്‍ച്ചാഗതിയ്ക്ക് ആവശ്യമായ ഉത്തേജനം നല്‍കും.

 

TAGS: Amway |