യുറേക്കാ ഫോര്‍ബ്സ് ആയുര്‍ഫ്രെഷ് സാങ്കേതിക വിദ്യയുള്ള ഡോ. അക്വാഗാര്‍ഡ് അവതരിപ്പിച്ചു

Posted on: January 14, 2021

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ജലശുദ്ധീകരണ ബ്രാന്‍ഡ് അക്വാഗാര്‍ഡ് ആയുര്‍ഫ്രെഷ് സാങ്കേതികവിദ്യയുള്ള ഡോ. അക്വാഗാര്‍ഡ് വിപണിയിലെത്തിച്ചു. ഓരോ ഗ്ലാസ് വെള്ളത്തിലും 7 ആയുര്‍വേദ ചേരുവകളുടെ ഗുണമടങ്ങുന്നതാണ് ഡോ. അക്വാഗാര്‍ഡ് എഡ്ജ് ആയുര്‍ഫ്രെഷ്, ഡോ. അക്വാഗാര്‍ഡ് ക്ലാസിക്ക് ആയുര്‍ഫ്രെഷ് വാട്ടര്‍ പ്യൂരിഫയറുകള്‍. രണ്ട് ടാപ്പുകളുള്ള എഡ്ജ് ആയുര്‍ഫ്രെഷിന് 25,999 രൂപയും 2 ഡിസ്പെന്‍സിങ്ങ് ബട്ടണുകളുള്ള ക്ലാസിക്ക് ആയുര്‍ഫ്രെഷിന് 15999 രൂപയുമാണ് വില.

ആയുര്‍ഫ്രെഷോട് കൂടിയ ഡോ. അക്വാഗാര്‍ഡില്‍ പ്രിസര്‍വേറ്ററുകളൊ, സ്വീറ്റ്നറുകളോ നിറങ്ങളോ അടങ്ങിയിട്ടില്ല. കറുവാപ്പട്ട, കുരുമുളക്, ഗ്രാമ്പൂ, ജീരകം, ഏലക്കാ, തുളസി, ഇഞ്ചി എന്നിവ ഹൈജീന്‍ സീല്‍ പാക്കിലാണ് ജലശുദ്ധീകരണ കാര്‍്ട്രിഡ്ജില്‍ നിറച്ചിരിക്കുന്നത്. ഇതാദ്യമായി ഉപഭോക്താക്കള്‍ക്ക് തന്നെ ഫില്‍റ്റര്‍ സ്വയം മാറ്റാന്‍ സാധിക്കുന്ന ഡു ഇറ്റ് യുവര്‍സെല്‍ഫ് വാട്ടര്‍ ഫില്‍ട്ടര്‍ സിസ്റ്റവും ഇതില്‍ അടങ്ങിയിരിക്കുന്നു.

ഉപഭോക്താക്കള്‍ക്ക് പരമാവധി ആരോഗ്യ സൗഖ്യം നല്‍കുന്ന പ്യൂരിഫയറുകള്‍ പുറത്തിറക്കാന്‍ യുറേക്കാ ഫോര്‍ബ്സ് പ്രതിജ്ഞാബദ്ധമാണെന്ന് ചീഫ് ട്രാന്‍സ്ഫോര്‍മേഷന് ഓഫീസര്‍ ശശാങ്ക് സിന്‍ഹ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ആയുര്‍വേദ ചേരുവകള്‍ അടങ്ങിയ നൂതന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ആയുര്‍ഫ്രെഷ് അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.