April 2024
യൂറോക്ലീൻ പവർക്ലീൻ വിപണിയിൽ
Posted on: June 15, 2015
കൊച്ചി : കാറുകളും മറ്റും അതിവേഗം കഴുകി വൃത്തിയാക്കാൻ സഹായകമായ യൂറോക്ലീൻ പവർക്ലീൻ യൂറേക്കാ ഫോർബ്‌സ് വിപണിയിലിറക്കി. ടാപ്പും ഓസും ഉപയോഗിച്ച് കഴുകുന്നതിനേക്കാൾ 25 ഇരട്ടി കൂടുതൽ പ്രഷറിൽ വെള്ളം ചീറ്റിക്കാൻ ഇതുകൊണ്ട് സാധിക്കുന്നു.
കാറുകൾ മാത്രമല്ല, ഗേറ്റുകൾ, കമ്പിവേലികൾ, മുറ്റത്തെ തറയോടുകൾ തുടങ്ങിയവയൊക്കെ യൂറോക്ലീൻ പവർക്ലീൻ ഉപയോഗിച്ച് കഴുകാം. സാധാരണ ഗതിയിൽ ജലം ചെന്നു കയറാത്ത മൂലകളിലും ദ്വാരങ്ങളിലുമൊക്കെ യൂറോക്ലീൻ പവർക്ലീനിൽ നിന്നുള്ള വെള്ളം എത്തുന്നതാണ്. ക്ലീനിങ്ങ് വളരെ നിശ്ശബ്ദമായി നിർവഹിക്കപ്പെടുന്നു എന്നതാണ് യൂറോക്ലീൻ പവർക്ലീനറിന്റെ മറ്റൊരു പ്രത്യേകത. 20,490 രൂപയാണ് യൂറോക്ലീൻ പവർക്ലീനറിന്റെ വില. യൂറേക്കാ ഫോർബ്‌സിന്റെ ഡയറക്ട് സെല്ലിങ്ങ് ടീമിൽ നിന്ന് മാത്രമാണ് പവർക്ലീൻ ലഭ്യമാവുകയുള്ളു.
TAGS: Eureka Forbes | Euroclean Power Cleaner |
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു
‘സാംസംഗ് ഇന്നവേഷന്‍ ക്വാംപസ്’ സീസണ് 2ന് തുടക്കം
ഹോര്‍ലിക്സ്, ബൂസ്റ്റ് ഇവ ഇനി ‘ഫംഗ്ഷനല്‍ നുട്രീഷനല്‍ ഡ്രിങ്ക്സ്’ എന്ന പുതിയ വിഭാഗത്തില്‍
സുസ്ഥിര സംരംഭങ്ങളുമായി ക്ലബ് മഹീന്ദ്ര ഭൗമ ദിനം ആചരിച്ചു
ആഭ്യന്തര യാത്രകളും പുതിയ സ്ഥലങ്ങളും ടൂറിസ്റ്റുകള്‍ക്ക് പ്രിയങ്കരമെന്ന് മേക്ക്മൈട്രിപ്പ്