ഉല്‍സവാഘോഷത്തിന് മാറ്റു കൂട്ടാന്‍ ആവേശകരമായ ഓഫറുകളുമായി കാനണ്‍ ഇന്ത്യ

Posted on: October 24, 2020

കൊച്ചി: ഉല്‍സവാഘോഷത്തിന് ഇരട്ടി സന്തോഷം പകര്‍ന്ന് കാനണ്‍ ഇന്ത്യ നിരവധി ഉപഭോക്തൃ കേന്ദ്രീകൃത ഓഫറുകള്‍ അവതരിപ്പിച്ചു. ഫോട്ടോഗ്രാഫി സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനും ഉത്സവ സീസണില്‍ ഫോട്ടോഗ്രാഫി പ്രേമികള്‍ക്കിടയില്‍ തീപ്പൊരി ജ്വലിപ്പിക്കുന്നതിനുമായി കാനന്‍ ഇന്ത്യ അതിന്റെ ഇമേജിംഗ് ഉത്പന്നങ്ങളില്‍ ആവേശകരമായ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇഒഎസ് എം200 വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി 7999 രൂപ മൂല്യമുള്ള ബ്ലോപങ്ക്റ്റ് ഇയര്‍ബഡുകള്‍ ലഭിക്കും. ഒക്ടോബര്‍ അവസാനംവരെ മാത്രമാണ് ഈ ഓഫര്‍. കൂടാതെ കാനണ്‍ ഫുള്‍ ഫ്രെയിം കാമറകള്‍ക്ക് മൂന്ന് വര്‍ഷത്തെ അധിക വാറണ്ടിയും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ദുര്‍ഗ പൂജയും നവരാത്രി ആഘോഷങ്ങളും അടുത്തിരിക്കെ ബ്രാന്‍ഡ് ആകര്‍ഷകമായ ഇഎംഐകളും കാഷ്ബാക്ക് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

കോവിഡ്-19നെ തുടര്‍ന്ന് ലോകം മുഴുവനുമുള്ള വ്യക്തികളും പ്രസ്ഥാനങ്ങളും ഈ വര്‍ഷം അസാധാരണ സാഹചര്യങ്ങളെയാണ് നേരിടുന്നതെങ്കിലും നാമെല്ലാവരും കൂടുതല്‍ കരുത്തുറ്റവരായി തിരിച്ചു വരുന്നതിനുള്ള സന്നദ്ധത പ്രകടിപ്പിച്ചു. ഉത്സവ സീസണ്‍ അടുത്തെത്തിയിരിക്കുകയാണ്, എല്ലാവര്‍ക്കും സന്തോഷം പകരുന്നതിനും മനുഷ്യത്വത്തിന്റെയും ഒരുമയുടെയും ചൈതന്യം ആഘോഷിക്കുന്നതിനുള്ള അവസരങ്ങളാണിതെന്നും ആഘോഷങ്ങള്‍ ചെറുതാണെങ്കിലും ഇപ്പോഴത്തെ നിമിഷങ്ങള്‍ ആസ്വദിക്കേണ്ടത് പ്രധാന്യം തന്നെയാണെന്നും ആവേശകരമായ ഓഫറുകളും നേട്ടങ്ങളുമായി സന്തോഷം ഇരട്ടിയാക്കാന്‍ ഈ ആഘോഷത്തില്‍ സജീവമായ പങ്കുവഹിക്കുകയാണ് കാനണെന്നും ഉപഭോക്താവിന്റെ ആഹ്ളാദം എന്ന ആപ്ത വാക്യത്തില്‍ ഉറച്ചു നിന്ന് ഉപഭോക്താവിന്റെ സന്തോഷമാണ് ബ്രാന്‍ഡിന്റെ വളര്‍ച്ചയുടെ ശക്തി എന്ന് വിശ്വസിക്കുന്നതായും വര്‍ഷാവസാനത്തോടെ വിപണിയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നതായും കാനണ്‍ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ കസുതാഡ കോബയാഷി പറഞ്ഞു.

കാമറകള്‍ക്കപ്പുറം പ്രിന്ററുകളിലേക്കും ഓഫറുകള്‍ നീളുന്നുണ്ട്. വീട്ടിലിരുന്ന് ജോലിയും പഠനവും ഈ ഉല്‍സവ കാലത്തും തുടരുമെന്നതിനാല്‍ കാനണ്‍ ഇന്ത്യ ‘ഇന്ത്യാ കാ പ്രിന്റര്‍’ എന്ന പ്രചരണത്തിലൂടെ ‘പിക്സ്മാ ജി’ ശ്രേണിക്ക് നിരവധി ഓഫറുകളാണ് മുന്നോട്ട് വയ്ക്കുന്നത്. ഒക്ടോബര്‍ 31വരെ പിക്സ്മാ ജി2010, ജി3010 പ്രിന്ററുകള്‍ വാങ്ങുമ്പോള്‍ ഉപഭോക്താവിന് ഗൂഗിള്‍ നെസ്റ്റ് മിനിയും ഉല്‍സവത്തിന് തിളക്കം കൂട്ടാന്‍ 5099 രൂപവരുന്ന വിപ്രോ സ്മാര്‍ട്ട് ബള്‍ബും ലഭിക്കും. നവംബര്‍ 30വരെ കാനണ്‍ പിക്സ്മാ ഇ ശ്രേണിയിലെ ഇ410, ഇ470, ഇ3370 പ്രിന്ററുകള്‍ വാങ്ങുന്നവര്‍ക്ക് 875 രൂപ വിലയുള്ള ബോറോസില്‍ ഹൈഡ്ര ട്രെക് ബോട്ടില്‍ ലഭിക്കും.

ഇമേജിങ് വ്യവസായത്തില്‍ മുന്നില്‍ നില്‍ക്കുന്ന ബ്രാന്‍ഡ് എന്ന നിലയില്‍ ഉപഭോക്താവിന് എന്നും നിലനില്‍ക്കുന്ന ഓര്‍മകള്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഈ ഉല്‍സവ സീസണില്‍ ഉപഭോക്താക്കള്‍ക്ക് കാമറ, പ്രിന്റര്‍ ശ്രേണികളിലൂടെ ആകര്‍ഷകമായ ഓഫറുകള്‍ നല്‍കാന്‍ ആഗ്രഹിക്കുകയാണെന്നും ഈ ഓഫറുകളിലൂടെ ഉല്‍സവാഘോഷ നിമിഷങ്ങള്‍ പകര്‍ത്തുകയും പ്രിന്റ് എടുക്കുകയും ചെയ്യുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അവിസ്മരണീയമാകട്ടെയെന്ന് ആശംസിക്കുകയാണെന്നും കാനണ്‍ ഇന്ത്യ കണ്‍സ്യൂമര്‍ സിസ്റ്റംസ് പ്രൊഡക്റ്റ്സ് ആന്‍ഡ് ഇമേജിങ് കമ്യൂണിക്കേഷന്‍ പ്രൊഡക്റ്റ്സ് ഡയറക്ടര്‍ സി.സുകുമാരന്‍ പറഞ്ഞു.

ഉപഭോക്തൃ കേന്ദ്രീകൃത ഓഫറുകള്‍ കൂടാതെ കാനണ്‍ ഇന്ത്യ രാജ്യമൊട്ടാകെ ഉപഭോക്താക്കളെ സജീവമാക്കാനും പ്രോല്‍സാഹിപ്പിക്കാനുമായി നിരവധിയായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
ഉത്തരേന്ത്യയില്‍ ഉപഭോക്താക്കള്‍ക്ക് ഫോട്ടോഗ്രാഫിയില്‍ പ്രോല്‍സാഹനം വളര്‍ത്തുന്നതിനായി ലൈറ്റിങ്, വെഡിങ്, പോര്‍ട്രെയിറ്റ് തുടങ്ങിയ ഉല്‍സവ തീമുകളില്‍ വെബിനാറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. പുതിയ ഉല്‍സവ ഓഫറുകള്‍ വിളിച്ചോതുന്നതിനായി കാനണ്‍ സ്റ്റോറുകളില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഉല്‍സവ തീമുകളും ആര്‍ച്ചുകളും ഒരുക്കിയിട്ടുണ്ട്.

പശ്ചിമ മേഖലയില്‍ എന്‍ട്രി ലെവല്‍ ഡിഎസ്എല്‍ആര്‍, എന്‍ട്രി, ഇടത്തരം ലെവല്‍ മിറര്‍ലെസ് കാമറകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി പ്രധാന സ്ഥലങ്ങളില്‍ ബഹുമുഖ ഹോര്‍ഡിങുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഡിജിറ്റല്‍ പ്രമോഷനുകളിലൂടെ കിഴക്കന്‍ മേഖലയില്‍ ബ്രാന്‍ഡിംഗ്, വെബിനാറുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നുണ്ട്. കിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ ഉല്‍സവമായ ദുര്‍ഗ പൂജയോടനുബന്ധിച്ച് കാനണ്‍ പ്രത്യേക മേഖലകളില്‍ പൂജ പന്തലുകള്‍ ഒരുക്കും. ബ്രാന്‍ഡ് കാഴ്ച വര്‍ധിപ്പിക്കുകയാണ് ഈ ഉപഭോക്തൃ പരിപാടികളിലൂടെ കാനണ്‍ ഇന്ത്യ ലക്ഷ്യമിടുന്നത്.

ദക്ഷിണേന്ത്യയില്‍ കാനണ്‍ ഇന്ത്യ സ്റ്റോറുകള്‍ ആഘോഷത്തിന്റെ ഭാഗമായി ലൈറ്റുകള്‍ കൊണ്ട് അലങ്കരിക്കും. മുന്‍ ഭാഗങ്ങളില്‍ ആര്‍ച്ചുകളും മറ്റും സ്ഥാപിച്ച് സ്റ്റോറുകള്‍ അലങ്കരിക്കും. ഈ ഉല്‍സവ സീസണില്‍ എല്ലാവര്‍ക്കും സന്തോഷം പകരുകയാണ് ലക്ഷ്യം.

TAGS: Canon India |