കൊച്ചിയിൽ ആറാമത്തെ കാനൺ ഇമേജ് സ്‌ക്വയർ തുറന്നു

Posted on: June 10, 2016

Cananon-Image-Square-Inaug-കൊച്ചി : കൊച്ചിയിൽ ആറാമത്തെ കാനൺ ഇമേജ് സ്‌ക്വയർ തുറന്നു. കാനൺ ഇന്ത്യയുടെ വൈസ് പ്രസിഡന്റ്, കൺസ്യൂമർ ഇമേജിംഗ് & ഇൻഫർമേഷൻ സെന്റർ, ആൻഡ്രൂ കോ പുതിയ സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ചു. കളമശ്ശേരി പോലീസ് സ്‌റ്റേഷന് സമീപം സുവിജ ടവറിലാണ് പുതിയ ഇമേജ് സ്‌ക്വയർ.

എൻട്രി ലെവൽ ഡിജിറ്റൽ എസ്എൽആർ കാമറകൾ, കോംപാക്റ്റ് കാമറകൾ, ഹോം പ്രിന്റിംഗ് സേവനങ്ങൾ എന്നിവയ്ക്കുള്ള  വൺ സ്റ്റോപ്പ് ഡെസ്റ്റിനേഷൻ ആണ് കാനൺ ഇമേജ് സ്‌ക്വയർ. കാമറയ്ക്ക് പുറമേ ഇങ്ക്‌ജെറ്റ്, ലേസർ പ്രിന്ററുകളും കാട്രിഡ്ജുകളും മറ്റ് ആക്‌സസറികളും ഇവിടെ ലഭിക്കും.

കാനണന് നിലവിൽ 87 ഇന്ത്യൻ നഗരങ്ങളിലായി 188 സ്‌റ്റോറുകളുണ്ട്. 2016 അവസാനത്തോടെ 240 ഇമേജ് സ്‌ക്വയറുകളാണ് കാനൺ ഇന്ത്യയിൽ ലക്ഷ്യമിടുന്നതെന്ന് ആൻഡ്രൂ കോ പറഞ്ഞു.