ആന്റിവൈറസ് വസ്ത്ര ശ്രേണിയുമായി റെയ്മണ്ട്

Posted on: October 20, 2020

ഇന്ത്യയിലെ പ്രമുഖ ടെക്‌സ്റ്റൈല്‍, അപ്പാരല്‍ ഉത്പ്പാദകരും റീട്ടെയിലുകാരുമായ റെയ്മണ്ടിന്റെ പുതിയ ആന്റിവൈറല്‍ വസ്ത്രശേഖരമായ വൈറാസേഫിന് മികച്ച സ്വീകരണം. കോര്‍പറേറ്റ്, സര്‍വീസ്, മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് അനുയോജ്യമായ ഷര്‍ട്ടിംഗ്, സൂട്ടിംഗ് തുടങ്ങിയ ആന്റി വൈറല്‍ വസ്ത്രങ്ങളുടെ ഒരു ശ്രേണി തന്നെ റെയ്മണ്ട് അവതരിപ്പിക്കുന്നു.

സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ആത്മവിശ്വാസം പകരാന്‍ ഇത് ഉപകരിക്കുമെന്ന് റെയ്മണ്ട് വിശ്വസിക്കുന്നു. വസ്ത്രങ്ങളില്‍ വൈറസുകള്‍ക്ക് രണ്ടു ദിവസം വരെ ആയുസുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. പുതിയ വസ്ത്രങ്ങള്‍ പക്ഷിപ്പനി, കൊറോണ വൈറസ്, പകര്‍ച്ചപ്പനി എന്നിവയെ 100 ശതമാനം ചെറുക്കുന്നു.വസ്ത്രങ്ങളിലെ ആന്റി വൈറസ് സംവിധാനം പ്രസരണവും മലിനീകരണവും തടഞ്ഞ് വൈറസ് വ്യാപനം തടയുന്നു.

TAGS: Raymond |