തനിഷ്‌ക് ഗ്രേറ്റ് ഡയമണ്ട് സെയിൽ

Posted on: August 4, 2019

ആഭരണ ബ്രാൻഡായ തനിഷ്‌കിന്റെ ഗ്രേറ്റ് ഡയമണ്ട് സെയിലിന് തുടക്കമായി. തനിഷ്‌കിന്റെ ഡമയണ്ട് ആഭരണങ്ങൾക്ക് 20 ശതമാനം വരെ ഇളവ് സ്വന്തമാക്കാം. എല്ലാ ഔട്ട്‌ലെറ്റുകളിലും ഏറ്റവും വിപുലമായ ഡയമണ്ട് ആഭരണശേഖരമാണ് ഒരുക്കിയിരിക്കുന്നത്. കുന്ദൻ, പോൾക്കി, ഓപ്പൺ പോൾക്കി ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 25 ശതമാനം വരെ ഇളവും ലഭിക്കും.

തനിഷ്‌കിന്റെ സവിശേഷമായ അഹല്യ ശേഖരത്തിലെ തിളക്കമാർന്ന ഡയമണ്ടുകളും ആകർഷകമായ നിറമുള്ള ജെംസ്‌റ്റോണുകളും ഇതാദ്യമായി ഡയമണ്ട് സെയിലിന്റെ ഭാഗമാണ്. റെഡ് കാർപ്പറ്റ് ശേഖരത്തിലെ ഡയമണ്ടുകൾ, വർണവൈവിധ്യമാർന്ന ഡയമണ്ട് കമ്മലുകൾ, പ്രീൻ ശേഖരത്തിൽനിന്നുള്ള മോതിരങ്ങൾ, ഏറ്റവും പുതിയ സ്വയം ശേഖരത്തിൽനിന്നുള്ള ഡയമണ്ട് ആഭരണങ്ങൾ, വധുക്കൾക്ക് അണിയാനുള്ള ആഭരണശേഖരമായ റിവാ ശേഖരത്തിൽനിന്നുമുള്ള ആഭരണങ്ങൾ എന്നിവയെല്ലാം ഗ്രേറ്റ് ഡയമണ്ട് സെയിലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏത് ആഘോഷത്തിനും അനുയോജ്യമായ മനോഹരമായ ഡമയണ്ട് ആഭരണങ്ങൾ ഏറ്റവും മികച്ച വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണിത്. വിവാഹം, ദൈനംദിന ആവശ്യങ്ങൾ എന്നുതുടങ്ങി എല്ലാ അവസരങ്ങൾക്കും ആവശ്യമായ ഡയമണ്ട് ആഭരണങ്ങൾ ഗ്രേറ്റ് ഡയമണ്ട് സെയിലിൽ തനിഷ്‌ക് അവതരിപ്പിക്കുന്നതായി ടൈറ്റൻ കമ്പനിയുടെ ആഭരണവിഭാഗം അസോസിയേറ്റ് വൈസ് പ്രസിഡന്റ് -മാർക്കറ്റിംഗ് ദീപിക സബർവാൾ തിവാരി പറഞ്ഞു.