ആംവേ പുതിയ ഹാന്‍ഡ് വാഷ് പുറത്തിറക്കി

Posted on: April 16, 2019

കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ എഫ്എംസിജിയായ ആംവേ ഇന്ത്യപുതിയ ഹാന്‍ഡ് വാഷ് പുറത്തിറക്കി. വ്യക്തി ശുചിത്വ വിഭാഗത്തിലെഏറ്റവും പുതിയ കണ്ടുപിടുത്തമാണ് പെഴ്സോണ ജെം പ്രൊട്ടക്ഷന്‍ ആന്‍ഡ്‌മോയിസ്ചറൈസിംഗ് ലിക്വിഡ് ഹാന്‍ഡ് വാഷ്. ഇന്ത്യന്‍ഉപഭോക്താക്കള്‍ക്കായി ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച ഈ ഉത്പന്നം കീടങ്ങളെ പ്രതിരോധിക്കുന്നതും ഈര്‍പ്പം നിലനിര്‍ത്തുന്നതുമാണ്.

നിരവധി പൊതുസ്വകാര്യ കാമ്പയിനുകള്‍ വഴി ആളുകള്‍ ഇന്ന് വ്യക്തിശുചിത്വത്തെക്കുറിച്ച് പ്രത്യേകിച്ച് കൈകളുടെ ശുചിത്വത്തില്‍ കൂടുതല്‍ബോധവാന്മാരാണെന്ന് ആംവേ ഇന്ത്യ ബ്യൂട്ടി ആന്‍ഡ് പേഴ്സണല്‍ കെയര്‍ കാറ്റഗറി ഹെഡ് അനിഷശര്‍മ പറഞ്ഞു. ഏറ്റവും അനുയോജ്യമായ ഉത്പന്നമാണ് ഉപഭോക്താക്കള്‍ അന്വേഷിക്കുന്നതെന്നുംപരമാവധി കീട പ്രതിരോധ ശേഷിയുള്ളതും ഈര്‍പ്പം നിലനിര്‍ത്തുന്നതുമായ പെഴ്സോണഹാന്‍ഡ് വാഷ് അതിനാല്‍ത്തന്നെ വിപണിയില്‍ വലിയ വിജയമാകുമെന്നും അനിഷ പറഞ്ഞു.

250 മില്ലി ലിറ്റര്‍ പാക്കറ്റിന് 265 രൂപയാണ് വില. ആംവേ ഡയറക്ട് സെല്ലേഴ്സ് വഴിഇന്ത്യയിലെവിടെയും പെഴ്സോണ ഹാന്‍ഡ് വാഷ് ലഭ്യമാണ്.