തനിഷ്‌ക് എക്‌സ്‌ചേഞ്ച് ഓഫർ

Posted on: June 12, 2018

കൊച്ചി : പഴയ ആഭരണങ്ങൾ നൽകി പുതിയ ആഭരണങ്ങൾ സ്വന്തമാക്കാൻ തനിഷ്‌ക്ക് അവസരമൊരുക്കുന്നു. പുതിയ ട്രെൻഡുകളും രൂപകൽപ്പനകളും സ്വന്തമാക്കാനും ആവശ്യത്തിനും അഭിരുചിക്കും അനുസരിച്ച് സ്വർണാഭരണങ്ങൾ വാങ്ങുന്നതിനും ഈ അവസരം ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുത്താം.

ഏറ്റവും ശുദ്ധമായ ആഭരണങ്ങൾക്ക് പേരു കേട്ടതാണ് തനിഷ്‌ക്ക്. തനിഷ്‌ക്കിൽ ആഭരണങ്ങൾ എക്‌സ്‌ചേഞ്ച് ചെയ്യുന്ന ഉപയോക്താക്കൾക്ക് സ്വർണത്തിന്റെ 100 ശതമാനം മൂല്യം സ്വന്തമാക്കാം. 14 കാരറ്റോ അതിൽ കൂടുതലോ ശുദ്ധിയുള്ള സ്വർണം ഒരു നഷ്ടവും കൂടാതെ എക്‌സ്‌ചേഞ്ച് ചെയ്യാം. കൂടാതെ സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ഒരു കാരറ്റ് മൂല്യവും ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ട് കാരറ്റ് മൂല്യവും അധികമായി ലഭിക്കുന്നു.

മികച്ച എക്‌സ്‌ചേഞ്ച് മൂല്യമാണ് തനിഷ്‌ക്ക് നൽകുന്നത്. വിൽക്കുന്ന അതേ നിരക്കിൽ തന്നെ സ്വർണം വാങ്ങുന്നു. പഴയ ആഭരണങ്ങൾ ഉപയോക്താക്കളുടെ മുന്നിൽവച്ചു ഉരുക്കിയെടുക്കും. പഴയ സ്വർണാഭരണങ്ങൾ കടയിൽ വിൽക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുന്നില്ല. സ്വർണത്തിന്റെ ശുദ്ധി പരിശോധിക്കുന്നതിന് പ്രാദേശിക ആഭരണശാലകൾ പരമ്പരാഗത രീതിയിലുളള ഉരകല്ല് ഉപയോഗിക്കുമ്പോൾ തനിഷ്‌ക് ഇലക്ട്രോണിക് കാരറ്റ് മീറ്ററാണ് ഉപയോഗിക്കുന്നത്.

TAGS: Tanishq |