ഉഷയുടെ പുതിയ സീലിംഗ് ഫാനുകൾ വിപണിയിൽ

Posted on: March 14, 2018

കൊച്ചി : ഉഷാ ഇന്റർനാഷണൽ വേനൽക്കാലത്തെ കഠിനമായ ചൂടിനെ നേരിടാനായി പുതിയ ഫാനുകളുടെ ശ്രേണി വിപണിയിൽ അവതരിപ്പിച്ചു. എനർജി 32, ടെക്‌നിക്‌സ് പ്ലസ്, നൊവെല്ലോ എന്നിവയാണ് പുതിയ സീലിംഗ് ഫാനുകളുടെ ശ്രേണി.

വൈദ്യുതി കുറച്ചു മാത്രം ആവശ്യമായ എനർജി 32 ൽ ബ്രഷ്‌ലെസ് ഡിസി (ബിഎൽ ഡിസി) മോട്ടോറാണ്. നിഡേക് ജപ്പാന്റെ അത്യാധുനിക മോട്ടോർ സാങ്കേതിക വിദ്യയാണ് ബിഎൽസിഡി. ഈ മോട്ടോർ താപം പുറത്തു വിടുന്നില്ല. അതിനാൽ 32 വാട്‌സ് വൈദ്യുതി മാത്രം മതി കറങ്ങാൻ. എനർജിയ 32 220 സിഎംഎമ്മിൽ സുലഭമായി കാറ്റ് ലഭ്യമാക്കുകയും ചെയ്യുന്നു.

അവാർഡ് നേടിയ ഉഷയുടെ ടെക്‌നിക്‌സ് ശ്രേണിയുടെ കുറേക്കൂടി പരിഷ്‌കരിച്ച മോഡലാണ് ടെക്‌നിക്‌സ് പ്ലസ്. ഇൻഡക്ഷൻ മോട്ടോറോടു കൂടിയ ഈ ഫാൻ ഏറ്റവും കുറഞ്ഞ ഊർജത്തിലാണ് പ്രവർത്തിക്കുക – 43 വാട്‌സ് വൈദ്യുതി മാത്രം മതി. ബിഇഇ ഫൈവ് സ്റ്റാർ റേറ്റിങ്ങോടു കൂടിയ ഫാനാണിത്.

ഡെക്കറേറ്റീവ് ഫാനായ നൊവെല്ലോയും ബിഇഇ ഫൈവ് സ്റ്റാർ റേറ്റിങ്ങുള്ളതാണ്. സവിശേഷമായ രൂപകൽപനയോടു കൂടിയ നൊവെല്ലോ മിനിറ്റിൽ 370 തവണ കറങ്ങി 220 സിഎംഎം കാറ്റ് പ്രദാനം ചെയ്യുന്നു.

എനർജിയ 32, ടെക്‌നിക്‌സ് പ്ലസ്, നൊവെല്ലോ എന്നിവയുടെ വില യഥാക്രമം 3750 രൂപ, 2210 രൂപ, 2730 രൂപ. പുതിയ സാങ്കേതിക വിദ്യകളവതരിപ്പിച്ചും ചില്ലറ വിൽപന ശാലകളുടെ എണ്ണം വർധിപ്പിച്ചും ഫാൻ വിപണി വിപുലപ്പെടുത്താനാണ് ഉഷാ ഇന്റർനാഷണൽ ശ്രമിക്കുന്നതെന്ന് ഉഷ (ഫാൻസ്) പ്രസിഡന്റ് രോഹിത് മാത്തൂർ പറഞ്ഞു.

TAGS: USHA Fans |