ഫാനുകളുടെ പുതിയ ശ്രേണിയുമായി ഉഷ

Posted on: March 9, 2016

Usha-Fans-mar-2016-Big

കൊച്ചി :  ഉഷ ഇന്റർനാഷണൽ ഫാനുകളുടെ പുതിയ ശ്രേണി വിപണിയിലെത്തിച്ചു. ഡിസൈനർ സീലിങ് ഫാനുകളായ ബെല്ലിസ, സ്‌ട്രൈക്കർ എന്നിവയടങ്ങുന്നതാണ് പുതിയ ശ്രേണി. ബെല്ലിസ വീട്ടിലെ മുറികൾക്ക് അലങ്കാരമാകുന്നതിനു പുറമെ മികച്ച രീതിയിൽ കാറ്റ് ലഭ്യമാക്കാൻ കഴിവുള്ള സീലിങ് ഫാനാണ്. സ്‌ട്രൈക്കർ ശ്രേണിയിൽ സ്‌ട്രൈക്കർ ഗാലക്‌സി, സ്‌ട്രൈക്കർ പ്ലാറ്റിനം, സ്‌ട്രൈക്കർ മില്ലേനിയം എന്നിവയുണ്ട്. ലളിതമായി രൂപകൽപനചെയ്യപ്പെട്ട ഈ ഫാനുകൾ കാര്യശേഷിയിൽ മുന്നിലാണ്. ഇവയുടെ വിസ്താരമുള്ള എയറോഡൈനാമിക് ബ്ലേഡുകൾ നല്ല രീതിയിൽ കാറ്റ് ലഭിക്കുന്നതിനും മുറിയുടെ എല്ലാ ഭാഗങ്ങളിലും കാറ്റ് എത്തുന്നതിനും സഹായകമാണ്.

കുട്ടികൾക്കായുള്ള പുതിയ ഛോട്ടാഭീം ഫാനുകൾ ജംഗിൾ ഫൺ, ബീച്ച് ഫൺ എന്നീ മോഡലുകളിൽ ലഭ്യമാണ്. ഇളം മനസ്സുകളെ ആകർഷിക്കത്തക്കവിധം രൂപകൽപന ചെയ്യപ്പെട്ട ഈ ഫാനുകളിൽ വരകൾ വീഴാത്തവിധം അത്യാധുനിക വാക്വം ഹീറ്റ് സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

ഉഷാ കോംപാക്‌റ്റോ ടവർ ഫാനുകൾ ലിവിംഗ് റൂമുകൾക്കും ഓഫീസ് ക്യൂബിക്കിളുകൾക്കായി രൂപകൽപന ചെയ്യപ്പെട്ടവയാണ്. ഉഷാ എഫിക്കാസ്, ഉഷ റെൻസ്, ഉഷ സെറബ്രോ എന്നിവയാണ് മറ്റ് മോഡലുകൾ. ടവർ ഫാനുകൾക്കെല്ലാം എൽഇഡി ഡിസ്‌പ്ലേയും പുഷ് കൺട്രോൾ ബട്ടണോടുകൂടിയ എൽഇഡി പാനലുമുണ്ട്.

വില സ്‌ട്രൈക്കർ, ബെല്ലിസ ശ്രേണികളുടേത് 2200 രൂപയിലും ഛോട്ടോബീമിന്റേത് 4400 രൂപയിലും തുടങ്ങുന്നു. കോംപാക്‌റ്റോ ടവർ ഫാനിന്റെ വില 5399 രൂപയാണ്.

വേനലിനെ ചെറുക്കാനായി ഇപ്പോൾ വിപണിയിലെത്തിയിട്ടുള്ള ഉഷ ഫാനുകൾ മികച്ച രൂപകൽപന, ആകർഷകമായ നിറം, പ്രവർത്തന മികവ് എന്നിവയ്ക്ക് പുറമെ ന്യായമായ വിലയും കണക്കിലെടുത്തുകൊണ്ടുള്ളവയാണെന്ന് ഉഷാ ഇന്റർനാഷണൽ പ്രസിഡന്റ് (ഫാൻസ്) രോഹിത് മാഥൂർ
പറഞ്ഞു.

TAGS: USHA Fans |