പുത്തൻ കൂൾപിക്‌സ് സീരീസുമായി നിക്കോൺ

Posted on: November 1, 2016

nikon-coolpix-series-2016-b

കൊച്ചി : നിക്കോൺ കോർപറേഷൻ നിക്കോൺ കൂൾപിക്‌സ് സീരീസ് 2016 ക്യാമറകൾ വിപണിയിൽ അവതരിപ്പിച്ചു. ഏറ്റവും മനേഹരമായി ചിത്രങ്ങൾ പകർത്താൻ സഹായകമായ പോയിന്റ് ആൻഡ് ഷൂട്ട്, സ്‌നാപ്പ് ഫീച്ചർ ബ്രിഡ്ജ് ഫീച്ചർ, 4കെ അൾട്ര ഹൈഡെഫനിഷൻ വീഡിയോ ഫീച്ചർ എന്നിവയാണ് പുതിയ ശ്രേണിയിലുള്ളത്.

നിക്കോൺ കൂൾപിക്‌സ് സീരീസ് 2016 ൽ ഏഴു മോഡലുകളാണ് പുറത്തിറക്കിയിട്ടുള്ളത്. ഡബ്ല്യൂ100 വാട്ടർപ്രൂഫ്, ഷോക്ക്പ്രൂഫ് എന്നീ സവിശേഷതകൾ ഉള്ള കോംപാക്ട് ഡിജിറ്റൽകാമറ, അണ്ടർവാട്ടർ ഫേസ് ഫ്രേമിംഗ് തുടങ്ങിയ ഇന്റലിജന്റ് ഫീച്ചറുകൾ, ക്രിയേറ്റിവ കാർട്ടൂൺ ഇഫെക്റ്റ്, കളർഫുൾ സ്റ്റാമ്പുകൾ, ഫ്രേം ഡെക്കറേഷനുകൾ മുതലായവ യുവതലമുറയെ കൂടുതൽ ആകർഷിക്കുന്നു.

അത്യാധുനിക മൊബിലിറ്റി ബാലൻസ്, 120x ഡൈനാമിക് ഫൈൻ സൂം പെർഫോമൻസ്, എന്നിവ കോർത്തിണക്കി ബി 700, കയ്യിലൊതുങ്ങുന്ന വലുപ്പത്തിൽ ബി 500, 35x ഒപ്റ്റിക്കൽ സൂം 70x ഡൈനാമിക്സൂമുളള എ 900, ടാർജറ്റ് ഫൈൻഡിംഗ് ഓട്ടോഫോക്കസുമായിട്ടെത്തുന്ന എ300, നിക്കോർ ലെൻസും ബ്ലർ റിഡക്ഷൻ ടെക്‌നോളജിയും അടങ്ങുന്ന എ10 മോഡൽ, കൂൾപിക്‌സ് ഡബ്ല്യു 100, എ100 എന്നീ പുതിയ മോഡലുകൾ ആകർഷകമായ ചുവപ്പ്, കറുപ്പ്, പർപ്പിൾ തുടങ്ങിയ നിറങ്ങളിൽ ലഭ്യമാണ്. 6,450 രൂപ മുതൽ 23,900 രൂപ വരെയാണ് വിലകൾ.

TAGS: Nikon COOLPIX |