കൂൾപിക്‌സ് സ്പ്രിംഗ് സീരീസുമായി നിക്കോൺ

Posted on: April 22, 2015

Nikon-P900-big

കൊച്ചി : പുത്തൻ കാമറ മോഡലുകളുമായി നിക്കോൺ കൂൾപിക്‌സ് സ്പ്രിംഗ് സീരീസ് 2015 പുറത്തിറക്കി. 83ഃ വരെയുള്ള മികച്ച പവർ സൂം, ടച്ച് സ്‌ക്രീൻ മോണിട്ടർ, നൂതന ഷൂട്ടിംഗ് കൺട്രോൾ ടെക്‌നോളജി എന്നിവ സമന്വയിപ്പിച്ച 12 പുതിയ കാമറകളാണ് നിക്കോൺ വിപണിയിലെത്തിച്ചത്.

പെർഫോമൻസ് (പി), സ്റ്റൈൽ (എസ്), ലൈഫ്‌സ്റ്റൈൽ (എൽഎസ്), ഓൾ വെതർ (എഡബ്‌ള്യൂ) എന്നീ സീരീസുകളിലായി 38 നിറങ്ങളിലാണ് പുതിയ മോഡലുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. കൂൾപിക്‌സ് പി സീരീസിലെ മുൻനിര മോഡൽ കൂൾപിക്‌സ് പി900ന്റെ 83ഃ എന്ന സൂം റേഞ്ച് ഈ ഗണത്തിൽപ്പെട്ട കാമറകളിൽ ആദ്യമായാണ് ലഭ്യമാകുന്നത്. സൂം ചെയ്യുമ്പോൾ കാമറ ഷേക്ക് ആവാത്ത തരത്തിൽ ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുവിനെപ്പോലും കൃത്യമായി കാമറയിൽ പതിപ്പിക്കാനുതകുന്നതാണ് ഈ സൂം റേഞ്ച്.

എസ് സീരീസിലെ 6 മോഡലുകളും കൈയ്യിലൊതുങ്ങുന്ന വലുപ്പവും കാഴ്ചയിലെ ആകർഷകണീയതയുമായി ഒരു പടി മുന്നിലാണ്. വാട്ടർപ്രൂഫ്, പൊടിയും തണുപ്പും പ്രതിരോധിക്കാനുള്ള ശേഷി എന്നിവയും ഈ സീരീസിന്റെ സവിശേഷതകളാണ്. എൽ സീരീസിലെ 3 കാമറകളും പിക്ചർ ഡിറ്റെയിൽസിൽ അനന്ത സാധ്യതകൾ മുന്നോട്ടുവയ്ക്കുന്നു. ഓൾ വെതർ സീരീസാകട്ടെ കരയിലും വെള്ളത്തിലും ഒരു പോലെ പ്രവർത്തിക്കുന്ന റൂഫ് ഡിസൈനുമായാണ് എത്തുന്നത്.

4,990 രൂപ വിലവരുന്ന കൂൾപിക്‌സ് എൽ 31 മുതൽ 29,950 രൂപയുടെ കൂൾപിക്‌സ് പി 900 വരെ വിവിധ ആവശ്യങ്ങൾക്കുതകുന്ന കാമറകൾ നിക്കോൺ അവതരിപ്പിക്കുന്നു. യുവാക്കളെയും, ഫോട്ടോഗ്രാഫി ഹോബിയായി കരുതുന്നവരേയും, ഫോട്ടോഗ്രാഫിയിൽ താൽപര്യമുള്ള മറ്റെല്ലാവരേയും ലക്ഷ്യമിട്ടാണ് കൈയിലൊതുങ്ങുന്ന വലുപ്പത്തിൽ അനന്തസാധ്യതകളുമായി ഈ പുതിയ ശ്രേണി ഞങ്ങൾ വിപണിയിലെത്തിക്കുന്നതെന്ന് നിക്കോൺ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ഹിരോഷി തകാഷിന പറഞ്ഞു.