ലാവയുടെ എക്‌സ് 17 എക്‌സ് 50 4ജി ഫോണുകൾ വിപണിയിൽ

Posted on: July 28, 2016

Lava-X-17,-X--50-smartphone

കൊച്ചി : ലാവയുടെ 4ജി സൗകര്യമുള്ള എക്‌സ് 17 എക്‌സ് 50 ഫോണുകൾ വിപണിയിൽ. എക്‌സ് 17 കാമറ സവിശേഷതകൾക്ക് മുൻപന്തിയിൽ നിൽക്കുമ്പോൾ വ്യത്യസ്ത കവർ ഡിസൈനാണ് എക്‌സ് 50-ന്റെ പ്രത്യേകത.
ഇടത്തരം വിഭാഗത്തിൽ 5 എംപി ഫ്രണ്ട് ക്യാമറയും 8 എംപി റിയർ ക്യാമറയും ഡ്യുവൽ എൽഇഡി ഫ്രണ്ട് ഫ്‌ളാഷുമുള്ള ലാവയുടെ ആദ്യത്തെ സ്മാർട്ട്‌ഫോൺ ആണ് ലാവ എക്‌സ് 17. ഓൺലൈനിലും റീയെ്ൽ സ്‌റ്റോറുകളിലും ലഭ്യമാക്കിയിരിക്കുന്ന എക്‌സ് 17 -ന് 6899 രൂപയാണ് വില.

കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്ന ക്യാമറ ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറുമാണ് ലാവ എക്‌സ്17-ന്റെ മറ്റൊരു പ്രത്യേകത. ആൻഡ്രോയ്ഡ് മാഷ്‌മെല്ലോ 6.0 ഓപറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ലാവ എക്‌സ്17-ന് 5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയാണുള്ളത്.

ഉപയോക്താക്കൾക്ക് ഒരു കൈകൊണ്ട് കൈകാര്യം ചെയ്യാൻ സാധിക്കും വിധം രൂപകൽപന ചെയ്തിരിക്കുന്ന കേർവ്ഡ് കവറും വലിയ സ്‌ക്രീനും ലാവ എക്‌സ് 50-നെ ജനപ്രിയമാക്കുന്നു. 5.5 ഇഞ്ച് ഡിസ്‌പ്ലേയും ഗ്ലോസി പുറംചട്ടയുമാണ് ഈ മോഡലിനുള്ളത്. ആൻഡ്രോയ്ഡ് 6.0 മാഷ്‌മെല്ലോയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ കഴിയുന്ന ലാവ എക്‌സ് 50-ന് 8699 രൂപയാണ് വില.

8 എംപി പിൻ കാമാറയും 5 എംപി സെൽഫി കാമറയും ഈ ഫോണുകൾക്കുണ്ട്. 1.3 ജിഗാ ഹെർട്ട്‌സ് ക്വാഡ് കോർ പ്രോസസറിൽ പ്രവർത്തിക്കുന്ന എക്‌സ് 17 ന് 1 ജിബി റാമും എക്‌സ് 50 -ന് 2 ജിബി റാമാണുള്ളത്. 32 ജിബി വരെ വികസിപ്പിക്കാവുന്ന 8 ജിബി റോം, 12 ‘ഭാഷകളിൽ ടൈപ്പ് ചെയ്യാൻ സൗകര്യമുള്ള മൾട്ടി ലിംഗ്വൽ കീബോർഡ്, 4ജി സാധ്യമാക്കുന്ന വോയ്‌സ് ഓവർ എൽടിഇ സംവിധാനം തുടങ്ങിയവയാണ് ഈ രണ്ട് ഫോണുകളിലും ഒരേ പോലെ ലഭ്യമാക്കിയിരിക്കുന്ന സവിശേഷതകൾ.

ബ്ലാക്ക് ഗോൾഡ്, വൈറ്റ് ഗോൾഡ് ഷാംപെയിൻ ഗോൾഡ്, ബ്ലാക്ക് സ്റ്റീൽ എന്നീ നിറങ്ങളിൽ ലാവ എക്‌സ് 17 ലഭ്യമാകുമ്പോൾ ലാവ എക്‌സ് 50 നീല നിറത്തിലാണ് ല്യമാക്കുന്നത്. കൂടാതെ ഒരു വർഷത്തെ മാനുഫാക്ചറർ വാറണ്ടിയും, ബാറ്ററി, ഹെഡ്‌സെറ്റ്, ചാർജർ, യുഎസ്ബി കേബിൾ, സ്‌ക്രീൻ ഗാർഡ് തുടങ്ങിയ ഇൻ- ബോക്‌സ് ആക്‌സസറികൾക്ക് ആറു മാസത്തെ വാറണ്ടിയും ലാവ നൽകുന്നുണ്ട്.

എയർടെല്ലുമായി ചേർന്ന് ആദ്യത്തെ 2 മാസത്തേക്ക് ഇരട്ടി ഡാറ്റാ പാക്കും ലാവ എക്‌സ് 50 ലഭ്യമാക്കിയിട്ടുണ്ട്.