ലാവ 2,600 കോടിയുടെ വികസനപദ്ധതികൾ നടപ്പാക്കുന്നു

Posted on: January 30, 2018

ന്യൂഡൽഹി : മൊബൈൽ ബ്രാൻഡായ ലാവ ഉത്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് 2,600 കോടി രൂപ മുതൽമുടക്കുന്നു. അഞ്ച് വർഷത്തിനുള്ളിൽ ഉത്പാദനം 21.6 കോടി യൂണിറ്റുകളായി വർധിപ്പിക്കും. ഇന്ത്യ ഉൾപ്പടെ 11 രാജ്യങ്ങളിൽ ലാവ മൊബൈലിന് സാന്നിധ്യമുണ്ട്.

ഹാൻഡ്‌സെറ്റ് ഡിസൈൻ സെന്ററിനായി 250 കോടി രൂപ ചെലവഴിക്കാനാണ് ലാവയുടെ പദ്ധതി. 12,000 രൂപയിൽ താഴെയുള്ള ഹാൻഡ്‌സെറ്റുകളുടെ വിഭാഗത്തിൽ 40 ശതമാനം വിപണിവിഹിതമാണ് ലാവയുടെ ലക്ഷ്യം.