രേഖ മേനോൻ നാസ്‌കോം ചെയർപേഴ്‌സൺ

Posted on: April 23, 2021

കൊച്ചി : നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്വേര്‍ ആന്‍ഡ് സര്‍വീസസ് കമ്പനീസ് (നാസ്‌കോം) ചെയര്‍പേഴ്‌സണായി രേഖ എം. മേനോന്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഐ.ടി. കമ്പനിയുടെ കൂട്ടായ്മയായ നാസ്‌കോമിന്റെ തലപ്പത്ത് ആദ്യമായാണ് ഒരു വനിത നിയമിതയാകുന്നത്. ആക്‌സഞ്ചറിന്റെ ഇന്ത്യാ മേധാവിയാണ് അവര്‍. ടി.സി.എസ്. പ്രസിഡന്റ് കൃഷ്ണന്‍ രാമാനുജം ആണ് വൈസ് ചെയര്‍മാന്‍.