ഐടി മേഖല 20 ബില്യൺ ഡോളറിലേക്ക്

Posted on: December 4, 2015

IT-Company-big

മുംബൈ : ഇന്ത്യയിലെ ഐടി മേഖല 2015 ൽ 20 ബില്യൺ ഡോളറിൽ (1,34 ലക്ഷം കോടി രൂപ) എത്തുമെന്ന് നാസ്‌കോം. ഐടി ബിസിനസ് 12-13 ശതമാനം വളർച്ച കൈവരിക്കും. രൂപയുടെ മൂല്യശോഷണമാണ് ഐടി കമ്പനികൾക്കു നേട്ടമാകുന്നത്. കഴിഞ്ഞവർഷം 16 ബില്യൺ ഡോളർ വരുമാനമാണ് നേടിയത്. രാജ്യത്തെ ഐടി കമ്പനികൾ നടപ്പുവർഷം 2.75 ലക്ഷം പേരെ റിക്രൂട്ട് ചെയ്തു.

ഇന്ത്യയിലെ ടെക്‌നോളജി ആൻഡ് സർവീസസ് മേഖല 2020 ൽ 225 ബില്യൺ ഡോളറും (15 ലക്ഷം കോടി രൂപ) 2025 ൽ 350 ബില്യൺ ഡോളറും (23.34 ലക്ഷം കോടി രൂപ) വരുമാനം നേടുമെന്നാണ് നാസ്‌കോമിന്റെ വിലയിരുത്തലെന്ന് ചെയർമാൻ ബിവിആർ മോഹൻ റെഡി പറഞ്ഞു.