ഇന്ത്യയിൽ ഈ വർഷം ആരംഭിച്ചത് 1300 സ്റ്റാർട്ടപ്പുകൾ

Posted on: November 6, 2019

ബംഗലുരു : ഇന്ത്യയിൽ ഈ വർഷം 1300 പുതിയ സ്റ്റാർട്ടപ്പുകൾ കൂടി ആരംഭിച്ചു. സോഫ്റ്റ്‌വേർ കമ്പനികളുടെ കൂട്ടായ്മയായ നാസ്‌കോമിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ 9,000 ൽപ്പരം സ്റ്റാർട്ടപ്പുകൾ ആരംഭിച്ചിട്ടുണ്ട്. ബംഗലുരുവാണ് ഒന്നാം സ്ഥാനത്ത്. ഡൽഹി രണ്ടാം സഥാനത്തും.

സ്റ്റാർട്ടപ്പുകളുടെ എണ്ണം 2025 ൽ പത്ത് ഇരട്ടിയാകുമെന്നാണ് നാസ്‌കോമിന്റെ വിലയിരുത്തൽ. സ്റ്റാർട്ടപ്പ് മേഖല നേരിട്ടുള്ള 60,000 തൊഴിലവസരങ്ങളും 1.3 – 1.8 ലക്ഷം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നുണ്ട്.

ഏറ്റവും കൂടുതൽ യൂണികോൺ (ഒരു ബില്യൺ ഡോളറിൽ കൂടുതൽ മൂല്യമുള്ള) സ്റ്റാർട്ടപ്പുകളുള്ള ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഈ വർഷം ഓഗസ്റ്റ് വരെ 7 ഉം ആകെ 24 ഉം യൂണികോൺ സ്റ്റാർട്ടപ്പുകളാണ് ഇന്ത്യയിലുള്ളത്.

TAGS: Nasscom | Startups | Unicorns |