ഓട്ടോമേഷൻ : ഐടി മേഖലയിൽ 6.4 ലക്ഷം പേർക്ക് ജോലി നഷ്ടമായേക്കും

Posted on: July 5, 2016

Indian-IT-industry-Big

മുംബൈ : നൈപുണ്യം വേണ്ടാത്ത തൊഴിൽരംഗങ്ങളിൽ ഓട്ടോമേഷൻ നടപ്പാകുന്നതോടെ 2021 ൽ ഇന്ത്യൻ ഐടി മേഖലയിലെ 6.4 ലക്ഷം പേർക്ക് ജോലി നഷ്ടമായേക്കും. യുഎസ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനം എച്ച്എഫ്എസിന്റേതാണ് ഈ വിലയിരുത്തൽ. ആഗോളതലത്തിൽ 9 ശതമാനം പേർക്കും (1.4 മില്യൺ ) ജോലി ഇല്ലാതാകും. ഇന്ത്യയ്ക്ക് പുറമെ ഫിലിപ്പൈൻസ്, യുകെ, യുഎസ് എന്നീ രാജ്യങ്ങളാകും ഈ വെല്ലുവിളി നേരിടേണ്ടിവരുന്നത്.

ഓട്ടോമേഷനും റോബോട്ടിക്‌സും എത്രമാത്രം ഫലപ്രദമാകുമെന്ന് ആർക്കും അറിയില്ല. പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുമ്പോൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാനാണ് സാധ്യതയെന്ന് നാസ്‌കോം സീനിയർ വൈസ് പ്രസിഡന്റ് സംഗീത ഗുപ്ത അഭിപ്രായപ്പെട്ടു.