നിരക്കുകളിൽ മാറ്റമില്ലാതെ റിസർവ് ബാങ്കിന്റെ പണനയം

Posted on: December 5, 2018

മുംബൈ : നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് നടപ്പ് സാമ്പത്തിക വർഷത്തെ അഞ്ചാമത് പണനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.50 ശതമാനവും റിവേഴ്‌സ് റിപ്പോ 6.25 ശതമാനമായി തുടരും. എസ് എൽ ആർ 0.25 ശതമാനം കുറച്ചു. പുതുക്കിയ എസ് എൽ ആർ 19.25 ശതമാനമാണ്. ഭാവിയിൽ നിരക്ക് കുറച്ചേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ സൂചന നൽകി.

ക്രൂഡോയിൽ വില കുറഞ്ഞതും ഡോളറുമായുള്ള വിനിമയത്തിൽ രൂപ കരുത്ത് നേടിയതും പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള അനുകൂല ഘടകങ്ങളാണെന്ന് റിസർവ് ബാങ്ക് വിലയിരുത്തുന്നു. പണപ്പെരുപ്പം നടപ്പ് സാമ്പത്തിക വർഷം രണ്ടാം പകുതിയിൽ 2.7 – 3.2 ശതമാനമായി കുറയ്ക്കാനാണ് ആർ ബി ഐ ലക്ഷ്യമിട്ടിട്ടുള്ളത്.