റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജിവച്ചു

Posted on: December 10, 2018

മുംബൈ : റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. ആർബിഐ ഗവർണറും കേന്ദ്ര സർക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ നേരത്തെ വിവാദമായിരുന്നു.

കറൻസി പിൻവലിക്കൽ മുതൽ റിസർവ് ബാങ്കും സർക്കാരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തിരുന്നു. ആർ എസ് എസ് പ്രതിനിധി ഗുരുമൂർത്തിയെ ആർബിഐ ബോർഡിൽ അംഗമാക്കിയതും ബാങ്കുകളുടെ കരുതൽ ധനത്തിൽ നിന്ന് ധനമന്ത്രാലയം പണം ആവശ്യപ്പെട്ടതും പ്രതിസന്ധി രൂക്ഷമാക്കി.