റെജി ജോസഫിന് അംബേദ്ക്കർ മാധ്യമ അവാർഡ്

Posted on: November 28, 2019


തിരുവനന്തപുരം :  പട്ടികജാതി ക്ഷേമറിപ്പോര്‍ട്ടിംഗിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഡോ. അംബേദ്കര്‍ മാധ്യമ അവാര്‍ഡിന് ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫ് അര്‍ഹനായി. 30,000 രൂപയും ഫലകവും ഉള്‍പ്പെടുന്ന അവാര്‍ഡ് ഡിസംബര്‍ ആറിന് മാവേലിക്കരയില്‍ നടക്കുന്ന ഗദ്ദിക സാംസ്‌കാരികോത്സവത്തില്‍ മന്ത്രി ജി സുധാകരന്‍ സമ്മാനിക്കും.

രാഷ്ട്രദീപികയില്‍ പ്രസിദ്ധീകരിച്ച ഗോത്രമക്കള്‍ക്ക് പുതിയ പാഠങ്ങള്‍ എന്ന ലേഖനപരമ്പരയ്ക്കാണ് പുരസ്‌കാരമെന്ന് പട്ടികജാതി ക്ഷേമമന്ത്രി എകെ ബാലന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പത്രപ്രവർത്തനരംഗത്ത് ദേശീയ-അന്തർദേശീയ തലങ്ങളിൽ അവാർഡുകളും ഫെലോഷിപ്പുകളും ഉൾപ്പടെ റെജിക്ക് ലഭിക്കുന്ന 80 ാമത്തെ അംഗീകാരമാണിത്.

പഴയിടം പുല്ലുതുരുത്തിയിൽ പി.ജെ. ജോസഫിന്റെയും ത്രേസ്യാമ്മയടെയും പുത്രനാണ്. ഭാര്യ ആഷ്‌ലി തെരേസ് ജോസ് ഇളങ്ങുളം സെന്റ് മേരീസ് എച്ച് എസ് അധ്യാപികയാണ്. മക്കൾ : ആഗ്നസ് തെരേസ്, അൽഫോൻസ് (ഇരുവരും കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾ).